ബഹ്റൈന്‍ കെഎംസിസി കാസറഗോഡ് ജില്ലാ കണ്‍വെന്‍ഷനും പഠന ക്ലാസും

New Project (1)

മനാമ: ബഹ്റൈന്‍ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തക കണ്‍വെന്‍ഷനും പഠന ക്ലാസും സംഘടനാ പ്രവര്‍ത്തനത്തിന് പുതിയ ഊര്‍ജ്ജം പകര്‍ന്നു. ജില്ലാ പ്രസിഡന്റ് അഷ്റഫ് മഞ്ചേശ്വരത്തിന്റെ അധ്യക്ഷതയില്‍ നടന്ന കണ്‍വെന്‍ഷന്‍, കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്തു.

പ്രവര്‍ത്തകരുടെ ദൗത്യബോധവും നേതൃപാടവവും കൂട്ടായ്മയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പഠന ക്ലാസിന് കാസറഗോഡ് ജില്ലാ എംഎസ്എഫ് മുന്‍ സെക്രട്ടറിയും പ്രമുഖ എജ്യൂക്കേഷന്‍ ട്രെയിനറുമായ ഡോ. ശരീഫ് പൊവ്വല്‍ നേതൃത്വം നല്‍കി.

പ്രവാസ ലോകത്തെ കെഎംസിസിയുടെ സേവന പ്രവര്‍ത്തനങ്ങളെയും കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തന മികവിനെയും സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ വെള്ളികുളങ്ങര ഉദ്ഘാടന പ്രസംഗത്തില്‍ അഭിനന്ദിച്ചു. കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് സലീം തളങ്കര ആശംസ പ്രസംഗം നടത്തി.

പരിപാടിയുടെ സമാപനത്തില്‍, പഠന ക്ലാസിന് നേതൃത്വം നല്‍കിയ ഡോ. ശരീഫ് പൊവ്വലിനുള്ള മൊമന്റോ, സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ വെള്ളികുളങ്ങരയും ജില്ലാ ട്രഷറര്‍ അച്ചു പൊവ്വലും ചേര്‍ന്ന് കൈമാറി. ജില്ലാ ഭാരവാഹികളായ സത്താര്‍ ഉപ്പള, മുസ്തഫ സുങ്കതകട്ട, ഇസ്ഹാഖ് പുളിക്കൂര്‍, ഫായിസ് തളങ്കര, ഖലീല്‍ ചെമ്‌നാട്, മഹറൂഫ് തൃക്കരിപ്പൂര്‍, ഖാദര്‍ പൊവ്വല്‍, വനിതാ വിംഗ് ഭാരവാഹികള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ഉസ്താദ് ഹാറൂന്‍ അഹ്‌സനി പ്രാര്‍ത്ഥനയും ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ് പട്‌ള സ്വാഗതവും സെക്രട്ടറി ഇബ്രാഹിം ചാല നന്ദിയും പ്രകാശിപ്പിച്ചു. കണ്‍വെന്‍ഷനില്‍ നൂറുകണക്കിന് കെഎംസിസി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!