മനാമ: ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഹിദ്ദ്- അറാദ് ഏരിയയുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നാളെ ഹിദ്ദിലെ ഇന്ദിര ഗാന്ധി നഗറില്‍ നടക്കും. ഐവൈസിസി ബഹ്റൈന്റെ സംഘടനാ സംവിധാനത്തിന്റെ ഭാഗമായി ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തെ ഏരിയ കണ്‍വന്‍ഷനാണിത്.
ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുക എന്നതാണ് കണ്‍വന്‍ഷന്റെ പ്രധാന ലക്ഷ്യം. വൈകുന്നേരം 8 മണിക്ക് ഹിദ്ദിലെ ഇന്ദിര ഗാന്ധി നഗര്‍ വേദിയാകുന്ന പരിപാടിയില്‍ പുതിയ ഏരിയ ഭാരവാഹികളെ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കുകയും വരും വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം നല്‍കുകയും ചെയ്യും.
ഐവൈസിസിയുടെ കേന്ദ്ര, തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നല്‍കും. പുതുതായി അംഗങ്ങള്‍ ആവാന്‍ ആഗ്രഹിക്കുന്നവര്‍ ഏരിയ പ്രസിഡന്റ് റോബിന്‍ കോശിയെ ബന്ധപ്പെടാവുന്നതാണ്. 33389356. മറ്റു ഏരിയ കമ്മിറ്റികള്‍ ഉള്‍പ്പെടെ വന്നതിനു ശേഷം പുതിയ ദേശീയ കമ്മിറ്റി നവംബര്‍ അവസാന വാരം സ്ഥാനമേല്‍ക്കും.









