മനാമ: കെഎംസിസി ബഹ്റൈന്‍ തിരൂര്‍ മണ്ഡലം ഒന്നാം വാര്‍ഷിക സമ്മേളനവും, വാഗണ്‍ട്രാജഡി അനുസ്മരണവും നാളെ 12.30 ന് മനാമ കെഎംസിസി ഓഫീസിലെ പാണക്കാട് സെയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
വേള്‍ഡ് കെഎംസിസി സെക്രട്ടറി അസ്സൈനാര്‍ കളത്തിങ്ങല്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ പ്രമുഖ ചരിത്ര പ്രഭാഷകന്‍ അറക്കല്‍ അബ്ദുല്‍ റഹ്‌മാന്‍ മുഖ്യ പ്രഭാഷണം നടത്തും. കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍ സാഹിബ്, ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങര, കെഎംസിസി ബഹ്റൈന്‍ മലപ്പുറം ജില്ല പ്രസിഡന്റ് ഇഖ്ബാല്‍ താനൂര്‍, ജനറല്‍ സെക്രട്ടറി അലി അക്ബര്‍ കൈത്തമണ്ണ, ട്രഷറര്‍ ഫാറൂഖ് കൊണ്ടോട്ടി, സീനിയര്‍ ഭാരവാഹി വിഎച്ച് അബ്ദുള്ള തുടങ്ങി സ്റ്റേറ്റ് ജില്ല, ഏരിയ, മണ്ഡലം നേതാക്കള്‍ പങ്കെടുക്കും.









