മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ഈ വര്‍ഷത്തെ സാമൂഹിക ശാസ്ത്ര ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി രാഷ്ട്ര പിതാവായ മഹാത്മാഗാന്ധിയെ അനുസ്മരിച്ചു. പ്രസംഗങ്ങള്‍, ഗാന്ധി ഭജന്‍, സൃഷ്ടിപരമായ അവതരണങ്ങള്‍ എന്നിവയിലൂടെ വിദ്യാര്‍ത്ഥികള്‍ സമാധാനത്തിന്റെയും സമത്വത്തിന്റെയും ശാശ്വത സന്ദേശത്തെക്കുറിച്ച് സംസാരിച്ചു.
നീതിയുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്ന മഹാത്മാവിന്റെ ദര്‍ശനത്തെ അവര്‍ സ്മരിച്ചു. ദേശീയ ഗാനാലാപനത്തോടെയും സ്‌കൂള്‍ പ്രാര്‍ത്ഥനയോടെയും പരിപാടി ആരംഭിച്ചു. ശ്രേയ സോസ ജോണ്‍ സ്വാഗതം പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ കലാപരമായ കഴിവുകളും സാമൂഹിക വിഷയങ്ങളും പ്രദര്‍ശിപ്പിച്ചു.
4, 5 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ നൃത്തം അവതരിപ്പിച്ചു. 5, 6, 7 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ ദേശസ്‌നേഹ ഗാനം ആലപിച്ചു. 4, 5 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ ഗാന്ധി ഭജന നിര്‍വഹിച്ചു. ഇന്ത്യന്‍ സൈനികരുടെ ധീരതയ്ക്കും ത്യാഗങ്ങള്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കുന്ന വീര്‍ഗാഥ പദ്ധതിയെക്കുറിച്ചുള്ള പവര്‍-പോയിന്റ് അവതരണമായിരുന്നു പരിപാടിയുടെ മുഖ്യ ആകര്‍ഷണം.
9, 10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ ദേശഭക്തി ഗാനം ഉള്‍പ്പെടെയുള്ള സംഗീത, നൃത്ത പ്രകടനങ്ങള്‍ ഐക്യത്തിന്റെ സന്ദേശം പകര്‍ന്നു. പരിസ്ഥിതി സന്ദേശം നല്‍കുന്ന വേസ്റ്റ് ടു ആര്‍ട്ട് എന്ന പ്രദര്‍ശനം ശ്രദ്ധേയമായി. ഇന്ത്യയുടെ വൈവിധ്യത്തെയും ദേശീയ ഏകീകരണത്തെയും ആഘോഷിക്കുന്ന ഗാനവും സാംസ്‌കാരിക പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സര്‍വ്വോദയ-എല്ലാവരുടെയും ക്ഷേമം എന്ന ഗാന്ധിജിയുടെ ദര്‍ശനത്തെക്കുറിച്ച് അസ്മ ഫാത്തിമ അഷ്റഫ് പ്രസംഗിച്ചു.
ഉപന്യാസ രചനാ മത്സരത്തില്‍ നേഹ ജഗദീഷ്, പ്രീതിക എടി, ആദ്യജ സന്തോഷ് എന്നിവര്‍ സമ്മാനാര്‍ഹരായി. പ്രസംഗ മത്സരത്തില്‍ അസ്മ ഫാത്തിമ അഷ്റഫ് ഒന്നാം സ്ഥാനം നേടി. ഹിരണ്‍മയി അയ്യപ്പന്‍ നായര്‍, ഇവാഞ്ചലിന്‍ അബി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഗാന്ധി ഭജന്‍ മത്സരത്തില്‍ ആമില ഷാനവാസ്, പുണ്യ ഷാജി എന്നിവര്‍ ഒന്നാം സ്ഥാനം നേടി. ആലിയ ഷാനവാസ്, പ്രത്യുഷ ഡേ രണ്ടാം സ്ഥാനത്തിന് അര്‍ഹരായി.
ചരിത്രനായകര്‍ മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജെഫ് ജോര്‍ജ് ഒന്നാം സ്ഥാനം നേടി. അങ്കിത് ഗിരീഷ് കുമാര്‍ സന്ധ്യ, ജോയല്‍ ജിനോയ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജോവാന്‍ സിജോ ഒന്നാം സ്ഥാനം നേടി. ദീക്ഷ മേനോന്‍ രണ്ടാം സ്ഥാനവും നൈനിക ജിജു മൂന്നാം സ്ഥാനവും നേടി. ചിത്രരചനാ മത്സരത്തില്‍ ശ്രീ ലക്ഷ്മി ഗായത്രി ഒന്നാം സ്ഥാനവും ഹൃദ്യ ഹെനി രണ്ടാം സ്ഥാനവും നേടി. അനയ് കൃഷ്ണ, ആഭ വിജു എന്നിവര്‍ മൂന്നാം സമ്മാനം പങ്കിട്ടു.
ക്വിസ് മത്സരത്തില്‍ നവനീത് കൃഷ്ണയും ആരാധ്യ സന്ദീപും ഒന്നാമതെത്തി. ഇവാന്‍ സുബിന്‍ രണ്ടാം സമ്മാനവും വിദാദ് അബ്ദുള്‍ ലത്തീഫ്, ജോവാന മണിച്ചന്‍ എന്നിവര്‍ മൂന്നാം സമ്മാനവും പങ്കിട്ടു. കവിതാ രചനാ മത്സരത്തില്‍ ആയുഷ് ദേശായി ഒന്നാം സ്ഥാനവും വിഹാന്‍ ശ്രേയസ് കുമാര്‍ രണ്ടാം സ്ഥാനവും സാറാ ജോസഫ് മൂന്നാം സ്ഥാനവും നേടി.
സ്റ്റാഫ് പ്രതിനിധി പാര്‍വതി ദേവദാസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സീനിയര്‍ വിഭാഗം പ്രധാന അധ്യാപിക സിനി ലാല്‍, ആക്ടിവിറ്റി പ്രധാന അധ്യാപികമാരായ ശ്രീകല ആര്‍ നായര്‍, സലോണ പയസ്, സോഷ്യല്‍ സയന്‍സ് വകുപ്പ് മേധാവി ഷെന്‍സി ജോര്‍ജ് എന്നിവര്‍ സന്നിഹിതരായിരുന്നു. സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യന്‍, അസി.സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹന്‍, പ്രിന്‍സിപ്പല്‍ വിആര്‍ പളനിസ്വാമി, സീനിയര്‍ സ്‌കൂള്‍ അക്കാദമിക് അഡ്മിനിസ്ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി സതീഷ്, വകുപ്പ് മേധാവി ഷെന്‍സി ജോര്‍ജ് എന്നിവര്‍ ജേതാക്കളെ അഭിനന്ദിച്ചു.









