മനാമ: ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കള്‍ച്ചറല്‍ കോണ്‍ഗ്രസ് ബഹ്റൈന്‍, ട്യൂബ്ലി-സല്‍മാബാദ് ഏരിയാ കമ്മിറ്റിയുടെ 2025-2026 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷമാസ് മുഹമ്മദ് അലിയാണ് പ്രസിഡന്റ്.
സുകുമാരന്‍ സി സെക്രട്ടറിയായും അസര്‍ മുണ്ടപ്പള്ളി ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
മുഹമ്മദ് അസില്‍ വൈസ് പ്രസിഡന്റും അനീഷ് പീറ്റര്‍ ജോയിന്റ് സെക്രട്ടറിയുമാണ്. മുഹമ്മദ് റിയാസ്, റോബിന്‍ മാത്യു, മുഫീദ്, ഷഹബാസ്, രാജന്‍ ബാബു എന്നിവര്‍ ഏരിയാ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ്. രഞ്ജിത് മാഹി, സലിം അബൂത്വാലിബ്, ജമീല്‍ കണ്ണൂര്‍, ഷാഫി വയനാട്, ഫൈസല്‍ പട്ടാമ്പി, നവീന്‍ ചന്ദ്രന്‍, ഷബീര്‍ മുട്ടം, ആഷിഖ് ഷാജഹാന്‍ ഉള്‍പ്പെടെ എട്ട് പേരെ ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തിട്ടുണ്ട്.
ഓരോ വര്‍ഷവും 9 ഏരിയകളിലും, ബഹ്റൈന്‍ ദേശീയ തലത്തിലും കമ്മിറ്റികള്‍ മാറുന്ന രീതിയാണ് ഐവൈസിസി പിന്തുടരുന്നത്. ഈ മാസം അവസാനത്തോടെ പുതിയ ദേശീയ കമ്മിറ്റി നിലവില്‍ വരും.









