ഐവൈസിസി ബഹ്റൈന്‍ ‘സാന്ത്വന സ്പര്‍ശം’; ഷാമില്‍ മോന് സഹായനിധി കൈമാറി

New Project (10)

മനാമ: സംഘടന സഹപ്രവര്‍ത്തകന്റെ സഹോദരനും, രോഗബാധിതനുമായ കണ്ണൂര്‍ സ്വെദേശി ഷാമില്‍ മോന്റെ ചികിത്സാ സഹായത്തിനായി ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഐവൈസിസി) ബഹ്റൈന്‍ സമാഹരിച്ച ധനസഹായം കൈമാറി. ‘സാന്ത്വനസ്പര്‍ശം’ എന്ന പേരിലാണ് സംഘടന ഈ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നത്.

സഹായനിധി, ഐവൈസിസി മെമ്പറും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ റിജില്‍ മാക്കുറ്റിയാണ് ഷാമില്‍ മോന് കൈമാറിയത്. കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി, വാര്‍ഡ് കൗണ്‍സിലര്‍ ഷാഹിന മൊയ്ദീന്‍ ഉള്‍പ്പെടെ ഉള്ളവര്‍ സംബന്ധിച്ചു.

ഐവൈസിസി ബഹ്റൈന്‍ ഏരിയ കമ്മിറ്റികളുടെയും, പ്രവര്‍ത്തകരുടെയും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തിലൂടെയാണ് തുക സമാഹരിക്കാന്‍ സാധിച്ചത്. സഹകരിച്ച എല്ലാവര്‍ക്കും ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെന്‍സി ഗനിയുഡ്, ചാരിറ്റി വിംഗ് കണ്‍വീനര്‍ സലീം അബുത്വാലിബ് നന്ദി പറഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!