സ്വിറാത്വല്‍ മുസ്തഖീം: സമസ്ത സമ്മേളന പ്രചാരണവും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു

New Project (1)

മനാമ: ബഹ്‌റൈന്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച സ്വിറാത്വല്‍ മുസ്തഖീം സംഗമം ശ്രദ്ധേയമായി. റൈഞ്ച് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് യാസിര്‍ ജിഫ്രി തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത ബഹ്‌റൈന്‍ വര്‍ക്കിംഗ് പ്രസിഡന്റ് വികെ കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.

സമസ്ത ഗ്ലോബല്‍ പ്രഥമ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വികെ കുഞ്ഞഹമ്മദ് ഹാജി എറവാക്കാടിനെ ആദരിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ സമസ്ത പൊതു പരീക്ഷയില്‍ ടോപ്പ് പ്ലസ്, ഡിസ്റ്റിംഗ്ഷന്‍ എന്നിവ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് റൈഞ്ച് കമ്മിറ്റിയുടെ സ്‌നേഹാദരവ് വിവിധ ഏരിയാ ഭാരവാഹികള്‍ കൈമാറി.

അഷ്‌റഫ് അന്‍വരി ചേലക്കര, റബീഅ് ഫൈസി അമ്പലക്കടവ്, അസ്ലം ഹുദവി കണ്ണൂര്‍, അബ്ദുറസാഖ് ഫൈസി ഹമദ് ടൗണ്‍ തുടങ്ങിയവര്‍ ‘സ്മരണീയ അവാര്‍ഡുകള്‍ നല്‍കപ്പെടുന്ന സമസ്ത നേതാക്കള്‍’, ‘സമസ്തയുടെ വിദ്യാഭ്യാസ വിപ്ലവം’, ‘ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍’, ‘സമസ്തയുടെ ആദര്‍ശ വിശുദ്ധി’ എന്നീ വിഷയങ്ങളില്‍ വിഷയാവതരണം നടത്തി.

സമസ്ത ബഹ്‌റൈന്‍ ജനറല്‍ സെക്രട്ടറി എസ്എം അബ്ദുല്‍ വാഹിദ്, എസ്‌കെഎസ്എസ്എഫ് സെക്രട്ടറി നവാസ് കുണ്ടറ, റൈഞ്ച് ട്രഷറര്‍ ഇര്‍ഷാദ് പാലത്തിങ്ങല്‍ എന്നിവര്‍ സംസാരിച്ചു. ഹാഫിള് ഷറഫുദ്ദീന്‍ ഖിറാഅത്ത് നടത്തി. പ്രാരംഭ പ്രാര്‍ത്ഥനക്ക് മുഹമ്മദ് മുസ്ലിയാര്‍ എടവണ്ണപ്പാറയും സമാപന പ്രാര്‍ത്ഥനക്ക് ഹംസ അന്‍വരി മോളൂരും നേതൃത്വം നല്‍കി.

ബുര്‍ദ്ദ മജ്‌ലിസ് ശഹീം ദാരിമി, ശഫീഖ് നുജൂമി, നിഷാന്‍ ബാഖവി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്നു. ഡിസംബര്‍ അഞ്ചിന് സമസ്ത പ്രസിഡന്റ് സയ്യിദുല്‍ ഉലമാ പങ്കെടുക്കുന്ന സമസ്ത ബഹ്‌റൈന്‍ തല പ്രചാരണ സമ്മേളനം വിജയിപ്പിക്കാന്‍ യോഗം ആഹ്വാനം ചെയ്തു. റൈഞ്ച് സെക്രട്ടറി ബഷീര്‍ ദാരിമി എരുമാട് സ്വാഗതവും നിഷാന്‍ ബാഖവി നന്ദിയും പറഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!