മനാമ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക മഹാ സമ്മേളന പ്രചാരണാര്‍ത്ഥം സമസ്ത ബഹ്റൈന്‍ സംഘടിപ്പിക്കുന്ന പ്രചാരണ സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന ഏരിയ കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കമായി.
സമസ്ത ബഹ്റൈന്‍ വൈസ് പ്രസിഡന്റ് സയ്യിദ് യാസിര്‍ മുഹമ്മദ് ജിഫ്രി തങ്ങള്‍ പ്രചാരണ സംഗമങ്ങളുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു. വിവിധ ഏരിയകളില്‍ നടക്കുന്ന വിപുലമായ പ്രചാരണ പരിപാടികളുടെ ഔദ്യോഗിക തുടക്കമായാണ് ഫ്‌ലാഗ് ഓഫ് ചടങ്ങ് സംഘടിപ്പിച്ചത്. ഡിസംബര്‍ അഞ്ചിന് വെള്ളിയാഴ്ച നടക്കുന്ന മഹാ സമ്മേളനത്തിന് മുന്നോടിയായാണ് ഏരിയ കണ്‍വെന്‍ഷനുകള്‍ നടക്കുന്നത്.
സമസ്തയുടെ നൂറ്റാണ്ട് ആഘോഷങ്ങളുടെ പ്രാധാന്യം സമൂഹത്തിലേക്ക് എത്തിക്കുകയാണ് ഈ പ്രചാരണ സംഗമങ്ങളുടെ ലക്ഷ്യം. ചടങ്ങില്‍ സമസ്ത ബഹ്റൈനിലെ മറ്റ് ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു. വരും ദിവസങ്ങളില്‍ ബഹ്റൈനിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.









