മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ (എപിഎബി) തങ്ങളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ‘എപിഎബി സാന്ത്വനം’ എന്ന പേര് പ്രഖ്യാപിച്ചു. ഉം അല്‍ ഹസം കിംസ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ വച്ച് അസോസിയേഷന്‍ പ്രസിഡന്റ് ലിജോ കൈനടിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതം ആശംസിച്ചു.
ഡോ. കൃഷ്ണപ്രിയ (സ്‌പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റ്) ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന വിവിധ ക്ഷേമ, സാന്ത്വന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഈ സംരംഭത്തിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ഡോ. ലിനിറ്റ് (കിംസ് ഹെല്‍ത്ത് ഹോസ്പിറ്റല്‍) നിര്‍വ്വഹിച്ചു. തുടര്‍ന്ന് അസോസിയേഷന്‍ രക്ഷാധികാരി ജോര്‍ജ്ജ് അമ്പലപ്പുഴ, സാന്ത്വനം പദ്ധതി ജോയിന്‍ കണ്‍വീനര്‍ ശാന്തി ശ്രീകുമാര്‍ എന്നിവര്‍ ലോഗോ ഏറ്റുവാങ്ങി.
കണ്‍വീനര്‍ സാം കാവാലം, ജോയിന്‍ കണ്‍വീനര്‍ ശാന്തി ശ്രീകുമാര്‍, കോര്‍ഡിനേറ്റേഴ്‌സ് പൗലോസ് കാവാലം, അജ്മല്‍ കായംകുളം, ആതിര പ്രശാന്ത്, ശ്യാമ ജീവന്‍, ട്രഷറര്‍ അജിത്ത് എടത്വ എന്നിവരെ സാന്ത്വനം പദ്ധതിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിനായി തിരഞ്ഞെടുത്തു.









