മനാമ: നോര്‍ക്ക, പ്രവാസി ക്ഷേമനിധി, നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ്, കെഎംസിസി ബഹ്റൈന്റെ സാമൂഹിക സുരക്ഷ പദ്ധതിയായ അല്‍ അമാന തുടങ്ങിയ പദ്ധതികളുടെ ക്യാമ്പയിന്‍ കെഎംസിസി ബഹ്റൈന്‍ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈസ്റ്റ് റിഫ സിഎച്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. മൊയ്തീന്‍ പാലക്കാം തിരുത്തിക്ക് നോര്‍ക്ക അംഗത്വം നല്‍കി ക്യാമ്പയിന്‍ കോഡിനേറ്റര്‍ എംഎ റഹ്‌മാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ അബ്ദുല്‍ അസീസ്, ഈസ്റ്റ് റിഫ പ്രസിഡന്റ് റഫീഖ് കുന്നത്ത്, ജനറല്‍ സെക്രട്ടറി അഷ്റഫ് ടിടി, ട്രഷറര്‍ സിദ്ധീക് എംകെ, അബ്ദുല്‍ ഇര്‍ഷാദ് എകെ, മന്‍സൂര്‍, സഫീര്‍ കെപി, ജസീം എംകെ, ഷമീര്‍ വിഎം ഹസ്‌ന തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തിച്ചു.
50 ല്‍ പരം ആളുകള്‍ ക്യാമ്പയിന്‍ പ്രയോജനപ്പെടുത്തി. സാജിദ് കൊല്ലിയില്‍, ഫസിലുറഹ്‌മാന്‍, കുഞ്ഞഹമ്മദ് പിവി, നിസാര്‍ മാവിലി, സജീര്‍ സികെ, നാസിര്‍ ഉറുതൊടി, താജുദ്ധീന്‍ പി, ഉസ്മാന്‍ ടിപ്പ് ടോപ്, ആസിഫ്‌കെവി, സിദ്ധീഖ് എപി, അഹമ്മദ് അസ്‌കര്‍, ഒവി മൊയ്തീന്‍, ആരിഫ് മുഹമ്മദ്, റസാഖ് അമ്മാനത്ത് കാജാ ഹുസൈന്‍ എന്നിവര്‍ ക്യാമ്പയിന് നേതൃത്വം നല്‍കി.









