മനാമ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷിക മഹാ സമ്മേളനത്തിന്റെ ബഹ്റൈന്‍ തല പ്രചാരണ സംഗമത്തിന്റെ സ്വാഗത സംഘ ഓഫീസ് സമസ്ത ബഹ്‌റൈന്‍ ആസ്ഥാന മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്തു.
സമസ്ത ബഹ്‌റൈന്‍ ജനറല്‍ സെക്രട്ടറി എസ്എം അബ്ദുല്‍ വാഹിദ്, വര്‍ക്കിംഗ് പ്രസിഡന്റ് വികെ കുഞ്ഞഹമദ് ഹാജി കോഡിനേറ്റര്‍മാരായ അശ്‌റഫ് അന്‍വരി, ഹാഫിദ് ശറഫുദീന്‍ മൗലവി, ഏരയാ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.
വിവിധ വിംഗുകളായി തിരിച്ച സ്വാഗതസംഘ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നുവരുന്നു. എസ്‌കെഎസ്ബിവൈയുടെ നേതൃത്വത്തില്‍ പ്രചാരണ സംഗമ വിളംബരവും, ഏരിയകളില്‍ കുടുംബ സംഗമങ്ങളും, എസ് കെഎസ്എസ്എഫ് ബഹ്‌റൈന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിഖായ പ്രവര്‍ത്തക കണ്‍വെന്‍ഷനും വരുദിവസങ്ങില്‍ നടക്കും.









