നാല് മാസം നീണ്ടുനില്‍ക്കുന്ന കോഴിക്കോട് ഫെസ്റ്റ് നവംബര്‍ 21 മുതല്‍

New Project (5)

മനാമ: ബഹ്റൈനിലെ പ്രവാസി സമൂഹത്തിന് പുത്തന്‍ ഉണര്‍വേകി ഒഐസിസി (ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘കോഴിക്കോട് ഫെസ്റ്റ് 25-26’ന് തുടക്കമാകുന്നു. കലാ-കായിക-സാംസ്‌കാരിക രംഗങ്ങളില്‍ നാല് മാസത്തോളം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കുന്നത്.

2025 നവംബര്‍ 21 ന് ആരംഭിക്കുന്ന ആഘോഷപരിപാടികള്‍ 2026 മാര്‍ച്ച് 27-ന് നടക്കുന്ന സമാപന സമ്മേളനത്തോടെയാണ് പര്യവസാനിക്കുക. ബഹ്റൈനിലെ മുഴുവന്‍ പ്രവാസികള്‍ക്കും പങ്കുചേരാവുന്ന രീതിയിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കുട്ടികള്‍, വനിതകള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്കായി വൈവിധ്യമാര്‍ന്ന മത്സരങ്ങളും പരിപാടികളുമാണ് ഫെസ്റ്റിന്റെ മാറ്റുകൂട്ടുക. കുട്ടികള്‍ക്കായി ചിത്രരചന, ക്വിസ് മത്സരങ്ങള്‍, മുതിര്‍ന്നവര്‍ക്കായി പാചക മത്സരം, വോളിബോള്‍, ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍, ആവേശകരമായ വടംവലി മത്സരം, വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, വനിതാ സംഗമം, ലീഡര്‍ഷിപ്പ് ക്യാമ്പ്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ്, പ്രതിനിധി സമ്മേളനം, വിപുലമായ പൊതു സമ്മേളനം, കലാപരിപാടികള്‍ എന്നിവ നടക്കും.

‘കോഴിക്കോട് ഫെസ്റ്റ് 25-26’ വിശദീകരിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂര്‍ ഉണ്ണികുളം, പ്രോഗ്രാം ചീഫ് കോര്‍ഡിനേറ്റര്‍ ഷമീം കെസി, ദേശീയ ജനറല്‍ സെക്രട്ടറി മനു മാത്യു, ദേശീയ സെക്രട്ടറി രഞ്ജന്‍ കച്ചേരി, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീജിത്ത് പനായി, വൈസ് പ്രസിഡന്റ് ഫൈസല്‍ പാട്ടാണ്ടിയില്‍, സെക്രട്ടറി വാജിദ് എം, ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ പ്രവില്‍ ദാസ് പിവി തോട്ടത്തില്‍ പൊയില്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍ ഷൈജാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ശ്രീജിത്ത് പനായി: 3873 5808, പ്രവില്‍ ദാസ് പിവി തോട്ടത്തില്‍ പൊയില്‍: 3676 3661, വിന്‍സെന്റ് തോമസ് കക്കയം: 3641 7134 എന്നിവരെ ബന്ധപ്പെടുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!