മനാമ: ബഹ്‌റൈനില്‍ കഴിഞ്ഞ 43 വര്‍ഷക്കാലത്തെ പ്രവാസ ജീവിതത്തിന് ശേഷം സ്വദേശമായ മാവേലിക്കരയിലേക്ക് മടങ്ങുന്ന റ്റിഐ വര്‍ഗ്ഗീസിനും (ബോബന്‍) ഭാര്യ ലാലി വര്‍ഗ്ഗീസിനും ബഹ്‌റൈനിലെ സുഹ്യത്തുക്കള്‍ ചേര്‍ന്ന് നവംബര്‍ 15 ശനിയാഴ്ച്ച വൈകിട്ട് സെല്‍മാനിയ മര്‍മ്മറീസ് പാര്‍ട്ടി ഹാളില്‍ വെച്ച് യാത്രയയപ്പ് നല്‍കി. മുതിര്‍ന്ന അംഗം സിപി വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യാത്രയയപ്പ് യോഗത്തിന് ബെന്നി വര്‍ക്കി സ്വാഗതം അറിയിച്ചു.
ഐസിആര്‍എഫ് ചെയര്‍മാന്‍ അഡ്വ. വികെ തോമസ്, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സോമന്‍ ബേബി, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാര്‍ ബിനു മണ്ണില്‍, സെന്റ് മേരീസ് കത്തീഡ്രല്‍ സെക്രട്ടറി ബിനു മാത്യൂ ഈപ്പന്‍, ഇന്ത്യന്‍ ക്ലബ്ബ് കമ്മറ്റിയംഗം ബിനു പാപ്പച്ചന്‍, എന്‍കെ മാത്യൂ, കുരുവിളാ പാപ്പി, ബിനോജ് മാത്യൂ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
റ്റിഐ വര്‍ഗ്ഗീസിനും ലാലി വര്‍ഗ്ഗീസിനും പൊന്നാടയും മൊമെന്റോയും നല്‍കി ആദരിക്കുകയും ചെയ്തു. നാലര പതിറ്റാണ്ട് കാലം സേവനം ചെയ്ത ബാബ്‌കോ, സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ എന്നിവടങ്ങളിലെ പ്രിയ സഹോദരങ്ങള്‍ക്ക് നന്ദി അറിയിക്കുകയും നവംബര്‍ 21ന് നാട്ടിലേക്ക് തിരികെ പോകുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിന് ഷിബു സി ജോര്‍ജ്ജ് നന്ദി അറിയിച്ചു.









