മനാമ: റെസിഡന്‍ഷ്യല്‍ ഏരിയകളിലെ കടകള്‍ക്ക് കര്‍ശനമായ സമയക്രമം നിശ്ചയിക്കുന്നതിന് സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. നിലവില്‍ വ്യവസായ, വാണിജ്യ മന്ത്രി അബ്ദുള്ള ബിന്‍ അദേല്‍ ഫഖ്റുവിന്റെ അവലോകനത്തിനായി നിര്‍ദേശം സമര്‍പ്പിച്ചിരിക്കുകയാണ്.
24 മണിക്കൂര്‍ ലൈസന്‍സ് അനുവദിക്കാത്ത കടകള്‍ രാവിലെ അഞ്ചു മണിക്ക് തുറക്കുകയും അര്‍ദ്ധരാത്രിക്ക് മുമ്പ് അടക്കുകയും വേണം. അതേസമയം, നിയമം ചില പ്രദേശങ്ങളില്‍ മാത്രമാണോ നടപ്പാക്കുക എന്ന വിഷയത്തില്‍ കൗണ്‍സിലര്‍മാര്‍, നിയമസഭാംഗങ്ങള്‍, ബിസിനസ്സ് പ്രതിനിധികള്‍ എന്നിവര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.









