small icons
small icons

ബഹ്‌റൈനില്‍ ചികിത്സയിലായിരുന്ന തൃക്കരിപ്പൂര്‍ സ്വദേശി നാട്ടിലെത്തി

New Project (1)

മനാമ: സല്‍മാനിയ ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ ഏറെക്കാലം ചികിത്സയിലായിരുന്ന കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി ബഹ്റൈന്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നാട്ടിലെത്തി. ഐസിആര്‍എഫ്, ഹോപ്പ് ബഹ്റൈന്‍, ബിഡികെ എന്നീ സംഘടനകളും ഇദ്ദേഹത്തിനെ സഹായിക്കാന്‍ ഉണ്ടായിരുന്നു.

ബഹ്റൈനില്‍ 3 വര്‍ഷം മുന്നേ എത്തി വിസിറ്റ് വിസയില്‍ നിന്ന് ജോബ് വിസയിലേക്ക് മാറാനുള്ള പ്രയാസം കാരണം നാട്ടിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടയില്‍ ശ്വാസകോശ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ച് സല്‍മാനിയ ആശുപത്രിയില്‍ ചികിത്സതേടുകയായിരുന്നു.

ഐസിആര്‍എഫ് ഹോസ്പിറ്റല്‍ കാര്യങ്ങളുടെ ചുമതലക്കാരനും ബിഡികെ ബഹ്റൈന്‍ ചെയര്‍മാനുമായ കെടി സലിം ഇദ്ദേഹത്തിന്റെ കുടുംബത്തെ ബന്ധപ്പെടുകയും തുടര്‍ന്ന് കുടുംബത്തിന്റെ അപേക്ഷ പ്രകാരം ബഹ്റൈന്‍ ഇന്ത്യന്‍ എംബസി നാട്ടിലേക്ക് കൊണ്ട് പോകാനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. ഹോപ്പ് ബഹ്റൈന്‍ പ്രതിനിധികളായ ഷാജി മുത്തല, ഫൈസല്‍ പാട്ടാണ്ടി, സാബു ചിറമ്മല്‍, ഷാജി ഇളമ്പിലായി എന്നിവര്‍ ഹോസ്പിറ്റലിലും നാട്ടിലേക്ക് പോകുന്നതിനും സഹായങ്ങള്‍ നല്‍കി.

കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും പയ്യന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് നോര്‍ക്ക ആംബുലന്‍സ് ബഹ്റൈന്‍ കേരളീയ സമാജം നോര്‍ക്ക ഹെല്പ് ഡസ്‌ക്ക് വഴി ഏര്‍പ്പാടാക്കിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!