മനാമ: 47 വര്‍ഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന ടിപി അബ്ദുറഹ്‌മാന് കെഎംസിസി ബഹ്റൈന്‍ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി. ചടങ്ങില്‍ പ്രസിഡന്റ് റഫീഖ് കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കെഎംസിസി വൈസ് പ്രസിഡന്റ് എന്‍ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യുകയും മോമെന്റോ നല്‍കി ആദരിക്കുകയും ചെയ്തു.
അര നൂറ്റാണ്ടോളംകാലം പവിഴ ദ്വീപിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും കെഎംസിസിയുടെ സംഘടന വളര്‍ച്ചക്കും സാക്ഷിയായ അനുഭവവും ഫാറൂഖ് കോളേജില്‍ പഠിക്കുമ്പോള്‍ സിഎച്ച് മുഹമ്മദ് കോയയുമായുണ്ടായിരുന്ന ബന്ധങ്ങളും എംഎസ്എഫ് കാലത്തെ അനുഭവങ്ങളും മറുപടി പ്രസംഗത്തില്‍ അദ്ദേഹം പങ്കുവെച്ചു.
ഷെമീര്‍ വിഎം നിസാര്‍ മാവിലി. എംഎ റഹ്‌മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നി സംസാരിച്ചു. മുസ്തഫ പട്ടാമ്പി താജുദ്ധീന്‍ പി മന്‍സൂര്‍ ഷോര്‍ണൂര്‍, അബുല്‍ ഇര്‍ഷാദ്, സാജിദ് കൊല്ലിയില്‍, ഫസ്ലു റഹ്‌മാന്‍, സാജിര്‍ സിടികെ, നസീര്‍ ഉറുതോടി, ആസിഫ് റസാഖ് മണിയൂര്‍, സഫീര്‍, സജീര്‍ സികെ, കാജ ഹുസ്സൈന്‍ റാഷിദ്, സിദ്ധീഖ്, അഹ്‌മദ് നൗഫല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ടിടി അഷ്റഫ് സ്വാഗതവും എംകെ സിദ്ദീഖ് നന്ദിയും രേഖപ്പെടുത്തി.









