മനാമ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികത്തിന്റെ ബഹ്‌റൈന്‍ തല പ്രചാരണ സംഗമത്തിന്റെ സന്ദേശവുമായി മനാമ ഏരിയ കുടുംബ സംഗമം നടത്തി. ഏരിയ കമ്മിറ്റി ജനറല്‍ സെക്രട്ടറി വികെ കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം നിര്‍വ്വഹിച്ച സംഗമത്തില്‍ ഏരിയ കോര്‍ഡിനേറ്റര്‍ അശ്‌റഫ് അന്‍വരി ചേലക്കര മുഖ്യപ്രഭാഷണം നടത്തി.
സമസ്ത ജനറല്‍ സെക്രട്ടറി എസ്എം അബ്ദുല്‍ വാഹിദ്, എസ്‌കെഎസ്എസ്എഫ് ജനറല്‍ സെക്രട്ടറി നവാസ് കുണ്ടറ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കുകയും ഹാഫിള് ശറഫുദ്ധീന്‍ മൗലവി പ്രാര്‍ത്ഥന നിര്‍വ്വഹിക്കുകയും ചെയ്തു. ശൈഖ് റസാഖ്, ജാഫര്‍ കൊയ്യോട്, സജീര്‍ പന്തക്കല്‍, സുബൈര്‍ അത്തോളി, അബ്ദുള്‍ റൗഫ്, അബ്ദുല്‍ ജബ്ബാര്‍, മുഹമ്മദ് സ്വാലിഹ്, ശക്കീര്‍ മാഹി, യാസര്‍ അറഫാത്ത് തുടങ്ങിയവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ഡിസംബര്‍ 5 വെള്ളി രാത്രി 8 മണിക്ക് സല്‍മാനിയ കെ സിറ്റി ഹാളില്‍ വെച്ച് നടക്കുന്ന ബഹ്‌റൈന്‍ തല പ്രചാരണ സംഗമത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.









