മനാമ: ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര അറബി ഭാഷാ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ നിരവധി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. അറബിക് വകുപ്പിന്റെ കീഴില്‍ അറബി ഭാഷാപരവും സാംസ്‌കാരികവുമായ പ്രാധാന്യം എടുത്തുകാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്.
അവതരണങ്ങള്‍, അറബി കഥപറച്ചില്‍, കവിതാ പാരായണം, ഉപന്യാസ രചന തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ആവേശത്തോടെ പങ്കെടുത്തു. സ്റ്റാഫ് പ്രതിനിധി പാര്‍വതി ദേവദാസ്, ആക്ടിവിറ്റി പ്രധാന അധ്യാപിക ശ്രീകല ആര്‍, സലോണ പയസ്, വകുപ്പ് മേധാവി സഫ അബ്ദുള്ള ഖംബര്‍, അറബി അധ്യാപകര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഫാത്തിമ സൈനബ് വിശുദ്ധ ഖുറാന്‍ പാരായണം ചെയ്തു.
അറബി ഭാഷയുടെ ശ്രദ്ധേയമായ വൈവിധ്യം, വിവിധ സാംസ്‌കാരിക ആവിഷ്‌കാര രൂപങ്ങളുമായുള്ള ബന്ധം, ആശയവിനിമയവും സംഭാഷണവും വളര്‍ത്തുന്നതില്‍ വഹിക്കുന്ന പങ്ക് എന്നിവ ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തി. ദൈനംദിന ആശയവിനിമയത്തില്‍ അറബിയുടെ ഉപയോഗം, കലാ പാരമ്പര്യങ്ങള്‍, കാലിഗ്രാഫി എന്നിവയെക്കുറിച്ചുള്ള അവതരണങ്ങള്‍ ആഘോഷങ്ങള്‍ക്ക് മിഴിവേറ്റി. വിവിധ ഗ്രേഡ് തലങ്ങളില്‍ അറബി ഭാഷാ പഠനത്തില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിച്ചു.
മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാര്‍ത്ഥികള്‍: ഗ്രേഡ് 4- ലിന അബ്ദുല്‍ജലീല്‍, ജോറി യൂസിഫ്, യൂസിഫ് ഖാമിസ്; ഗ്രേഡ് 5- അലി റെദ, ലുല്‍വ മുബാറക് അല്‍-സുലൈത്തി, സഹ്റ അബ്ദുല്‍മഹ്ദി, സൈനബ് അബ്ദുല്‍ഷഹീദ്; ഗ്രേഡ് 6- വാദ് അബ്ദുല്‍ അസീസ്, മുഹമ്മദ് രാജെ, യാസ്മിന്‍ അഹമ്മദ്, ഫാത്തിമ അമ്മാര്‍; ഗ്രേഡ് 7- അമ്മര്‍ ഹുസൈന്‍, മുഹമ്മദ് ഖാസിം, ഹസ്സന്‍ സാദിഖ്; ഗ്രേഡ് 8- അലി മുഹമ്മദ്, ഫഹദ് ഹമ്മൂദ്, ഹവ്റ അബ്ദുല്‍ഷഹീദ്, സാറ ബാസിം; ഗ്രേഡ് 9- ഹാദി മുഹമ്മദ്, സൈനബ് ഹുസൈന്‍, സൈനബ് അലി; ഗ്രേഡ് 10- ബനിന്‍ അബ്ദുല്ല ഫൈസല്‍, അല്‍ജവ്ഹറ രാജെ മുഹമ്മദ്, ലാമര്‍ യൂസിഫ് ഖാലിദ്. അറബിക് ക്വിസ് വിഭാഗത്തില്‍ മറിയം ഫത്തി, സയ്യിദ് അലി ഹമീദ്, സാറാ ബാസെം, അബ്ബാസ് അഹമ്മദ്, നൂറ, ഫജര്‍ സലാ, സൈനബ് മുഹമ്മദ്, അബ്ബാസ് യൂസഫ്, മുഹമ്മദ് രജാഹ്, നവാല്‍ അലി എന്നിവര്‍ വിജയികളായി.
സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യന്‍, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹന്‍, പ്രിന്‍സിപ്പല്‍ വിആര്‍ പളനിസ്വാമി, സീനിയര്‍ സ്‌കൂള്‍ അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി സതീഷ്, വകുപ്പ് മേധാവി സഫ അബ്ദുല്ല എന്നിവര്‍ ജേതാക്കളെ അഭിനന്ദിച്ചു.









