മനാമ: പുതുതായി നിലവില്‍ വന്ന കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന വനിത വിങ്ങിന് കെഎംസിസി ബഹ്‌റൈന്‍ പാലക്കാട് ജില്ല കമ്മറ്റി സ്വീകരണം നല്‍കി. ജില്ല ആക്ടിംഗ് പ്രസിഡന്റ് നൗഫല്‍ പടിഞ്ഞാറങ്ങാടിയുടെ അധ്യക്ഷതയില്‍ കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ വെള്ളിക്കുളങ്ങര ഉദ്ഘാടനം ചെയ്തു.
കെഎംസിസി ബഹ്‌റൈന്‍ വൈസ് പ്രസിഡന്റ് റഫീഖ് തോട്ടക്കര, കെഎംസിസി ബഹ്‌റൈന്‍ പാലക്കാട് ജില്ല മുന്‍ പ്രസിഡന്റ് ഷറഫുദ്ദീന്‍ മാരായമംഗലം വനിത വിങ് സംസ്ഥാന പ്രസിഡന്റ് മാഹിറ നൗഷാദ് എന്നിവര്‍ സംസാരിച്ചു. വനിത വിങ്ങിന് ജില്ല കെഎംസിസി ഭാരവാഹികള്‍ ചേര്‍ന്ന് മൊമെന്റോ നല്‍കി.
അന്‍വര്‍ കുമ്പിടി, നൗഷാദ് പുതുനഗരം, അനസ് നാട്ടുകല്‍, മുഹമ്മദ് ഫൈസല്‍, അന്‍സാര്‍ ചങ്ങലീരി, കബീര്‍ നെയ്യൂര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ആക്ടിംഗ് സെക്രട്ടറി അബ്ദുല്‍ കരീം പെരിങ്ങോട്ട് കുറിശ്ശി സ്വാഗതവും ആഷിഖ് പത്തില്‍ നന്ദിയും പറഞ്ഞു.









