മനാമ: കെഎംസിസി ബഹ്റൈന്‍ സ്റ്റുഡന്റ്‌സ് സംഘടിപ്പിച്ച് വരുന്ന മഹര്‍ജാന്‍ 2K25 കലോത്സവം ഇന്ന് സമാപിക്കും. 76 ഇനങ്ങളിലായി 550 ല്‍ പരം വിദ്യാര്‍ത്ഥികളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്. മത്സരങ്ങളുടെ സമാപനത്തിലേക്ക് കടക്കുമ്പോള്‍ 106 പോയിന്റുമായി കോഴിക്കോട് ജില്ലയാണ് മുന്നില്‍ നില്‍ക്കുന്നത്. തൊട്ട് പുറകെ മലപ്പുറം ജില്ലാ കമ്മിറ്റി 102 പോയിന്റുമായും കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി 82 പോയിന്റുമായും മികച്ച പോരാട്ടം കാഴ്ച്ച വെക്കുന്നുണ്ട്.
കലോത്സവത്തിന്റെ ആദ്യ മൂന്ന് ദിനങ്ങളിലായി 3 വേദികളിലായി രചനാ മത്സരങ്ങളും 2 വേദികളിലായി കലാ മത്സരങ്ങളും നടന്നു. അവസാന ദിനമായ ഇന്ന് വിവിധ വിഭാഗങ്ങളുടെ ഒപ്പന, ദഫ് മുട്ട്, സംഘ ഗാനം, ഡിബേറ്റ് ഉള്‍പ്പെടെ ആവേശകരമായ മത്സരങ്ങള്‍ നടക്കും.
‘ഒന്നായ ഹൃദയങ്ങള്‍ ഒരായിരം സൃഷ്ടികള്‍’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന കലോത്സവത്തിന്റെ സമാപന ചടങ്ങിനോടനുബന്ധിച്ച് സംഘാടകര്‍ സുവനീര്‍ പുറത്തിറക്കും. കലോത്സവത്തോടനുബന്ധിച്ച് പുറത്തിറക്കിയ ആശയ ഗീതത്തിന്റെ പ്രദര്‍ശനവും നടക്കും.
ഫിനാലെയുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് റഫീഖ് തോട്ടക്കര, സ്വാഗത സംഘം ചെയര്‍മാന്‍ ഷഹീര്‍ കാട്ടാമ്പള്ളി, ജനറല്‍ കണ്‍വീനര്‍ ശറഫുദ്ധീന്‍ മാരായമംഗലം, വര്‍ക്കിങ് ചെയര്‍മാന്‍ മുനീര്‍ ഒഞ്ചിയം, വര്‍ക്കിംഗ് കണ്‍വീനര്‍ ശിഹാബ് പൊന്നാനി, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പികെ ഇസ്ഹാഖ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സുഹൈല്‍ മേലടി, രജിസ്ട്രേഷന്‍ വിംഗ് ചെയര്‍മാന്‍ സഹല്‍ തൊടുപുഴ, കണ്‍വീനര്‍ ഉമ്മര്‍ മലപ്പുറം, ഫുഡ് കമ്മിറ്റി ചെയര്‍മാന്‍ ഒകെ കാസിം, കണ്‍വീനര്‍ റിയാസ് പട്‌ല, സുവനീര്‍ കമ്മിറ്റി കണ്‍വീനര്‍ റഷീദ് ആറ്റൂര്‍, സാബിര്‍ ഓമാനൂര്‍, വോളണ്ടിയര്‍ കണ്‍വീനര്‍ സിദ്ധീഖ് അദ്‌ലിയ, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഷാഫി വേളം, മീഡിയ കമ്മിറ്റി വൈസ് ചെയര്‍മാന്‍ മുഹമ്മദ് സിനാന്‍, ടെക്‌നിക്കല്‍ വിംഗ് വര്‍ക്കിംഗ് കണ്‍വീനര്‍ ഷാന ഹാഫിസ്, വിവിധ ടീം മാനേജര്‍മാരായ അച്ചു പവ്വല്‍, ഇസ്മായില്‍ വെട്ടിയാറ, ഹനീഫ പുതിയെടുത്ത്, ഷബാന ടീച്ചര്‍, മുനീര്‍ വളാഞ്ചേരി, മുബാറക് റാഷീദ് അവിയൂര്‍, അസീസ് സിത്ര ഉസ്മാന്‍ സിത്ര, ഷംന ജംഷിദ്, നസീറ മുഹമ്മദ്, റിഷാന ഷക്കീര്‍, സ്റ്റേജ് മാനേജ്‌മെന്റ് അംഗങ്ങളായ നൗഫല്‍ പടിഞ്ഞാറങ്ങാടി, അനസ് നാട്ടുകല്ല്,ഹാഷിര്‍ കഴുങ്ങില്‍, സുബൈര്‍ കൊടുവള്ളി എന്നിവര്‍ സംബന്ധിച്ചു.









