മനാമ: 2026 ഫെബ്രുവരി 18 ന് ബഹ്‌റൈനില്‍ റമദാന്‍ ആരംഭിക്കുമെന്ന് ജ്യോതിശാസ്ത്ര ഗവേഷകനായ അലി അല്‍ ഹജാരി പറഞ്ഞു. മാര്‍ച്ച് 20 ന് ആയിരിക്കും ഈദ് അല്‍ ഫിത്തര്‍ എന്നും അദ്ദേഹം പറഞ്ഞു. 30 ദിവസം നീണ്ടുനില്‍ക്കുന്ന പുണ്യമാസത്തെ സ്വാഗതം ചെയ്യാന്‍ ബഹ്റൈന്‍ ഇപ്പോള്‍ തയ്യാറെടുക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.









