യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാത്ത ഡ്രൈവര്‍മാർക്ക് ഇനിമുതൽ മൂന്ന് ഇരട്ടി പിഴ

traffic

ദുബായ്: യുഎഇയിലെ റോഡുകളില്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാത്ത ഡ്രൈവര്‍മാരില്‍ നിന്ന് ഇനി മുതൽ മൂന്ന് ഇരട്ടി പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം ആംബുലന്‍സുകള്‍, പൊലീസ് വാഹനങ്ങള്‍, ഔദ്യോഗിക പരേഡ് വാഹനങ്ങള്‍ എന്നിവയ്ക്ക് വഴി നല്‍കാത്ത ഡ്രൈവർമാരിൽ നിന്ന് 3000 ദിര്‍ഹം വീതം പിഴ ഈടാക്കും. ജൂലൈ ഒന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്.

പിഴയ്ക്ക് പുറമെ വാഹനങ്ങള്‍ 30 ദിവസത്തേക്ക് പിടിച്ച് വെയ്ക്കുകയും ഡ്രൈവര്‍മാര്‍ക്ക് ആറ് ബ്ലാക് പോയിന്റുകള്‍ നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു. റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കാനും ഗതാഗത അപകടങ്ങള്‍ കുറയ്ക്കാനുള്ള ലക്ഷ്യം കൈവരിക്കാനുമായാണ് നിയമം കര്‍ശനമാക്കുന്നത്. ഡ്രൈവര്‍മാര്‍ എമര്‍ജന്‍സി സൈറനുകളും ഇത്തരം വാഹനങ്ങളുടെ ലൈറ്റുകളും ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!