മനാമ: കെഎംസിസി ബഹ്റൈന്‍ ഈസ്റ്റ് റിഫ ഏരിയ വനിതാവിഭാഗം കൗണ്‍സില്‍ യോഗം ഈസ്റ്റ് റിഫ സിഎച്ച് ഓഡിറ്റൊറിയത്തില്‍ സംഘടിപ്പിച്ചു. ഡോ. നസീഹ ഇസ്മായില്‍ അധ്യക്ഷതയില്‍ ആയിഷ ഖിറാഅത്ത് പാരായണം ചെയ്തു.
കെഎംസിസി ബഹ്റൈന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു.
റിഷാന ഷകീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിപ്പോര്‍ട്ട് യോഗം ഐകകണ്ഠേന പാസാക്കി. തുടര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് കെഎംസിസി വൈസ് പ്രസിഡന്റ് റഫീഖ് തോട്ടക്കര (റിട്ടേര്‍ണിങ് ഓഫീസര്‍) നേതൃത്വം നല്‍കി.
പുതിയ വനിതാ വിങ് ഭാരവാഹികളായി പ്രസിഡന്റ് ജസ്ന സുഹൈല്‍ ജനറല്‍ സെക്രട്ടറി റിഷാന ഷക്കീര്‍, ട്രഷറര്‍ നസീറ മുഹമ്മദ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹസ്‌ന സജീര്‍, വൈസ് പ്രെസിഡന്റുമാരായി ഫെബിന റിയാസ്, നജ്മ നവാസ്, നബീസതുല്‍ മിസ്രിയനാസിര്‍,ഷഹലാസ് സജീര്‍, ജോയിന്റ് സെക്രട്ടറിമാരായി അസൂറാ അഫ്‌സല്‍, ഷെറീന ഖാലിദ്, സബീന റാഷിദ്, നസ്രീന്‍ ഇദ്രീസ് എന്നിവരെ തിരഞ്ഞെടുത്തു.
റഫീഖ് കെ, അഷ്റഫ് ടിടി, സിദ്ദിഖ് എംകെ, ഉസ്മാന്‍ ടിപ്ടോപ്, ഷമീര്‍ വിഎം ഹസ്‌ന സജീര്‍, ഷാന ഷക്കീര്‍, സാഹിത റഹ്‌മാന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. സജീര്‍ സി കെ, നാസര്‍ ഉറുതോടി, താജുദ്ധീന്‍ പി എന്നിവര്‍ നേതൃത്വം നല്‍കി. ജസ്ന സുഹൈല്‍ സ്വാഗതവും നസീറ മുഹമ്മദ് നന്ദിയും പറഞ്ഞു.









