മനാമ: 19 തവണ റെഡ് സിഗ്നൽ മുറിച്ച് കടന്ന യുവാവിന് ബി ഡി 1900 പിഴ അടയ്ക്കാൻ കോടതി വിധിച്ചിരുന്നു. ഇതേത്തുടർന്ന് യുവാവ് പിഴയിൽ ഇളവ് ചോദിച്ച് ട്രാഫിക് കോടതിയെ സമീപിച്ചു. വിധിയെ ചോദ്യം ചെയ്ത യുവാവിന് കോടതി ഇളവ് നൽകിയതുമില്ല പകരം ഇരട്ടി പിഴ ഈടാക്കാൻ ഉത്തരവിടുകയും ചെയ്തു. യുവാവിൽ നിന്ന് ബി ഡി 3800 പിഴ ഈടാക്കാൻ കോടതി വിധിച്ചു. യുവാവ് പിഴയ്ക്ക് പകരം കോടതിയോട് തടവ് ആവശ്യപ്പെട്ടെങ്കിലും കോടതി വിസമ്മതിക്കുകയായിരുന്നു. ബി ഡി 3800 പിഴ അടച്ചാണ് യുവാവ് കേസിൽ നിന്ന് ഒഴിവായത്.

 
								 
															 
															 
															 
															 
															







