മനാമ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ബഹ്‌റൈന്‍ തല പ്രചരണ സമ്മേളനം ഉജ്ജ്വലമായി. പൊതു സമ്മേളനത്തിന് മുന്നോടിയായി സല്‍മാനിയ കെ സിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് ഫഖ്‌റുദ്ദീന്‍ സയ്യിദ് പൂക്കോയ തങ്ങള്‍ പതാക ഉയര്‍ത്തി തുടക്കം കുറിച്ചു.
അശ്‌റഫ് അന്‍വരി ചേലക്കര ആമുഖ പ്രഭാഷവും എസ്എം അബ്ദുല്‍ വാഹിദ് യാസിര്‍ ജിഫ്രി തങ്ങള്‍ ആശംസയും നേര്‍ന്നു. ക്യാമ്പിന് ജിഎം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ നേതൃത്വം നല്‍കി. സമാപന മഹാ സമ്മേളനത്തിന് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് ഫഖ്‌റുദ്ദീന്‍ സയ്യിദ് പൂക്കോയ തങ്ങള്‍ തുടക്കം കുറിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.
സമസ്തയുടെ നന്മ മനസ്സിലാക്കിയവരാണ് നമ്മളെന്നും സമസ്തയുടെ കൂടെ ഉറച്ച് നില്‍ക്കണമെന്നും നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനം വിജയിപ്പിക്കണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു. ബഹ്‌റൈന്‍ പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പിക്കര്‍ അബ്ദുല്‍ വാഹിദ് കറാത്ത ഉദ്ഘാടനം ചെയ്തു. ജി എം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.
ജഡ്ജി റാഷിദ് ബു ഐനൈന്‍, ഡോ. സ്വലാഹ് അലി, എംപി മുഹമ്മദ് ഹുസൈന്‍ ജന്നാഹി, എംപി ഹസ്സന്‍ ബു ഖമാസ്,
ശൈഖ് ഹമദ് സാമി ഫദല്‍ അല്‍-ദോസരി, ജാസിം അല്‍-സബത്, ഇസ്മായില്‍ നഹ്ഹാം, താരിഖ് ഫഹദ് അല്‍ അത് വാന്‍, ഫൈസല്‍ അബ്ബാസി, ഡോ. ഫുആദ് അല്‍-ബുറൈഷിദ്, വികെ കുഞ്ഞിമുഹമ്മദാജി എന്നിവര്‍ സംസാരിച്ചു.
ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ബിനുമണ്ണില്‍, ഒമാന്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അന്‍വര്‍ ഹാജി, ശംസുദ്ദീന്‍ വെള്ളിക്കുളങ്ങര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കണ്ണൂര്‍ സുബൈര്‍, നജീബ് കടലായി തുടങ്ങിയ ബഹ്‌റൈനിലെ മത രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. കെഎംഎസ് മൗലവി പറവണ്ണ നന്ദി പറഞ്ഞു.









