മനാമ: മുന്‍ കേന്ദ്രമന്ത്രിയും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ശിവരാജ് പാട്ടീലിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് ബഹ്റൈന്‍ ദേശീയ കമ്മിറ്റി ദുഖം രേഖപ്പെടുത്തി.
ലോക്സഭാ സ്പീക്കര്‍, കേന്ദ്ര ആഭ്യന്തര മന്ത്രി, കേന്ദ്ര പ്രതിരോധ മന്ത്രി തുടങ്ങി നിരവധി സുപ്രധാന പദവികളില്‍ പ്രവര്‍ത്തിച്ച് രാജ്യത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ മറക്കാനാവില്ല.
അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിനും കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും തീരാനഷ്ടമാണ്. ഈ ദുഖകരമായ വേളയില്‍, കുടുംബാംഗങ്ങളുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ദുഖത്തില്‍ ഐവൈസിസി ബഹ്റൈനും പങ്കുചേരുന്നു.









