മനാമ: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഉണ്ടായ ജനവിധി അംഗീകരിക്കുന്നുവെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ പരാജയത്തെ സംബന്ധിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിച്ച് തിരിച്ചുവരുമെന്ന് ബഹ്റൈന്‍ പ്രതിഭ.
എല്ലാ മത വര്‍ഗീയ ശക്തികളെയും കൂട്ടുപിടിച്ചാണ് കേരളത്തില്‍ യുഡിഎഫ് അവരുടെ നില മെച്ചപ്പെടുത്തിയിട്ടുള്ളത്. സമാനതകളില്ലാത്ത ജനക്ഷേമ പ്രവര്‍ത്തനങ്ങളും, വികസന പ്രവര്‍ത്തനങ്ങളുമാണ് കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിയത്. എന്നാല്‍ ഈ മുന്നേറ്റങ്ങള്‍ തെരഞ്ഞെടുപ്പില്‍ വോട്ടായി മാറിയില്ല എന്നതും പരിശോധിക്കപ്പെടേണ്ടതാണ്.
കൂടുതല്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ ജനവിധി വിരല്‍ ചൂണ്ടുന്നതെന്നും അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയും, മുന്നണിയും പ്രാദേശികമായി കൂടി പരിശോധിച്ച് വേണ്ട തിരുത്തലുകള്‍ നടത്തി ഇനിയും പ്രവര്‍ത്തിക്കും.
ബഹ്റൈന്‍ പ്രതിഭയുടെ നേതാക്കളും പ്രവര്‍ത്തകരും ആയിരുന്ന കെ മോഹന്‍ദാസ് (പന്തളം നഗരസഭ) വിനീത് കുമാര്‍ (ആയഞ്ചേരി ഗ്രാമപഞ്ചായത്ത്) എന്നിവര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചുവെന്നത് ഏറെ അഭിമാനകരമാണെന്നും, ഇവരെ അഭിവാദ്യം ചെയ്യുന്നതായും പ്രതിഭ പ്രസിഡന്റ് ബിനു മണ്ണില്‍, പ്രതിഭ ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ പറഞ്ഞു.









