ലോക റെക്കോര്‍ഡ് ലക്ഷ്യവുമായി ഇന്ത്യന്‍ സ്‌കൂള്‍ ജൂനിയര്‍ കാമ്പസ്

New Project (20)

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടുന്ന പരിപാടി ഡിസംബര്‍ 15ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് റിഫ കാമ്പസില്‍ നടക്കും. 54-ാമത് ബഹ്റൈന്‍ ദേശീയ ദിനം ആഘോഷിക്കുന്ന ഈ വേളയില്‍ രാജ്യത്തോടുള്ള സ്‌നേഹാദരവായിട്ടാണ് ഈ പരിപാടി നടക്കുന്നത്.

ഏകദേശം 3,500 വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ബഹ്റൈന്‍ ദേശീയ പതാക റിഫ കാമ്പസ് ഗ്രൗണ്ടില്‍ തീര്‍ക്കും. കഴിഞ്ഞ ഏഴര പതിറ്റാണ്ടുകളായി ഇന്ത്യന്‍ സ്‌കൂളിന് ഈ രാജ്യം നല്‍കിയ അചഞ്ചലമായ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദി പ്രകടിപ്പിക്കുന്നതിനുമായാണ് ഈ പരിപാടി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഐക്യത്തിന്റെയും ദേശസ്നേഹത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ശക്തമായ പ്രതീകമായി ബഹ്റൈന്റെ ദേശീയ പതാക ദൃശ്യപരമായി ചിത്രീകരിക്കും.

ഒരു ദേശീയ പതാകയുടെ ഏറ്റവും വലിയ മനുഷ്യ ചിത്രീകരണം, ഒരേസമയം ഏറ്റവും കൂടുതല്‍ ആളുകള്‍ ദേശീയ പതാകയെ വന്ദിക്കുന്നത്, ഒരേ സമയം മൂന്ന് ഭാഷകളില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ആലപിക്കുന്നത് എന്നീ മൂന്ന് റെക്കോര്‍ഡ് നേട്ടങ്ങള്‍ കൂടി ഒരേ ദിവസം കൈവരിക്കാന്‍ ഇന്ത്യന്‍ സ്‌കൂള്‍ ലക്ഷ്യമിടുന്നു. ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ ആദ്യ ഘട്ടങ്ങള്‍ മുതല്‍ തന്നെ ദേശീയ അഭിമാനം, പൗര അവബോധം, ആതിഥേയ രാജ്യത്തോടുള്ള ആദരവ് എന്നിവ വളര്‍ത്തിയെടുക്കുന്നതിലുള്ള ഐഎസ്ബിയുടെ വിശ്വാസത്തെ ഈ ആഘോഷം പ്രതിഫലിപ്പിക്കുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!