മനാമ: അമ്പത്തിനാലാമത് ബഹ്റൈന്‍ ദേശീയദിനം ‘ഈദുല്‍വതന്‍’ എന്ന ശീര്‍ഷകത്തില്‍ കെഎംസിസി ബഹ്റൈന്‍ വിപുലമായി ആഘോഷിക്കും. ലോകസമൂഹത്തിനും, വിശ്യഷ്യാ മലയാളികള്‍ക്കും എന്നും സ്വസ്ഥവും, സമ്പൂര്‍ണ്ണവുമായ ജീവിതമാര്‍ഗം കനിഞ്ഞേകുന്ന ബഹ്‌റൈന്‍ രാജ്യത്തിന്റെ ദേശീയദിനം ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തി ആചരിക്കുകയാണ് കെഎംസിസി ബഹ്‌റൈന്‍.
വിവിധ ദിവസങ്ങളിലായി വ്യത്യസ്ത പരിപാടികളോട് കൂടിയാണ് ആഘോഷം സംഘടിപ്പിക്കുന്നത്. ദേശീയ ദിനമായ ഡിസംബര്‍ 16 ന് ചൊവ്വാഴ്ച രാവിലെ സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ 200 പേരുടെ രക്തദാനം നല്‍കികൊണ്ടാണ് കെ എംസിസിയുടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. അന്നം തരുന്ന നാടിന് ജീവരക്തം സമ്മാനം എന്ന സമര്‍പ്പണമനോഭാവത്തില്‍ ജീവസ്പര്‍ശം എന്ന നാമത്തിലാണ് രക്തദാനം നല്‍കിവരുന്നത്.
മലബാര്‍ ഗോള്‍ഡ്ന്റെ സഹകരണതോടുകൂടി സംഘടിപ്പിക്കുന്ന 42-ാം മത് രക്തദാനമാണ് കെഎംസിസി നിര്‍വ്വഹിക്കുന്നത്. ഇതിനോടകം ഏഴായിരത്തോളം പേര്‍ രക്തം ദാനം നല്‍കി കഴിഞ്ഞു. ദേശീയദിനമായ ഡിസംബര്‍ 16 ന് ചൊവ്വാഴ്ച രാവിലെ 7 മണിക്ക് ആരംഭിക്കുന്ന രക്തദാന ക്യാമ്പ് ഉച്ചക്കു 1 മണിയോടെ സമാപിക്കും. ജില്ല, ഏരിയ തലങ്ങളില്‍ നിന്നും മുന്‍കൂട്ടി പേര് റജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ രക്തദാനം ചെയ്യാന്‍ അവസരം നല്‍കുക.
ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗങ്ങള്‍, ഇന്ത്യന്‍ എംബസി പ്രതിനിധികള്‍, ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രഗത്ഭരായ വ്യക്തിത്വങ്ങള്‍, തുടങ്ങിയവര്‍ രക്തദാന ക്യാമ്പ് സന്ദര്‍ശിക്കും. അന്നേ ദിവസം രാത്രി 8 മണിക്ക് കെഎംസിസി ഓഡിറ്റോറിയത്തില്‍ കലാ സാംസ്‌കരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ബഹ്‌റൈനിലെ വിദ്യര്‍ത്ഥി- വിദ്യര്‍ത്ഥിനികളുടെ ബഹ്‌റൈന്‍ ദേശീയഗാനാലാപനവും, അറബിക് ഡാന്‍സ്, ഒപ്പന, ദഫ്മുട്ട് തുടങ്ങിയ കലാപ്രകടനങ്ങളും അവതരിപ്പിക്കും.
സാംസ്‌കാരിക സംഘം കാഴ്ചവെയ്ക്കുന്ന കോല്‍ക്കളിയോടെയും സാംസ്‌കാരിക സദസ്സോടെയും സമാപനം കുറിക്കും. ദേശീയദിനത്തിന്റെ തന്നെ ഭാഗമായി ഡിസംബര്‍ പതിനെട്ട് വ്യാഴം രാത്രി 8 മണിക് കെഎംസിസി ബഹ്‌റൈന്‍ സാംസ്‌കരിക വിഭാഗമായ ഒലീവ് സാംസ്‌കാരിക വേദി കെഎംസിസി ഓഡിറ്റോറിയത്തില്‍ ‘സ്പീച്ച് ഓഫ് സെലിബ്രേഷന്‍ സംഘടിപ്പിക്കും. ‘ഹൃദയാന്തരങ്ങളിലെ ബഹ്റൈന്‍’ എന്ന അനുഭവബോധ്യം പകര്‍ന്നേകുന്ന പ്രസംഗ പരിപാടിയാണ് സംഘടിപ്പിച്ചിട്ടുള്ളത്.
തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനത്തോടെ ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീഴും. പ്രസ്തുത പരിപാടിയിലും ബഹ്‌റൈന്‍ പാര്‍ലമെന്റംഗങ്ങള്‍, സാമൂഹിക സാംസ്‌കാരി രംഗത്തെ പ്രഗത്ഭര്‍, കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കും. ബഹ്‌റൈനിലെ മലയാളി സമൂഹത്തെ പരിപാടിയിലേക്ക് ക്ഷണിക്കുന്നതായും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 34599814 നമ്പറില്‍ ബന്ധപ്പെടാം.
പത്ര സമ്മേളനത്തില്‍ കെഎംസിസി ബഹ്റൈന്‍ ആക്റ്റിംഗ് പ്രസിഡന്റ് എപി ഫൈസല്‍, ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങര, വൈസ് പ്രസിഡന്റ് മാരായ റഫീഖ് തോട്ടക്കര, സലീം തളങ്കര, സെക്രട്ടറി അഷ്റഫ് കാട്ടില്‍ പീടിക, ഹെല്‍ത് വിംഗ് കണ്‍വീനര്‍ ഉമ്മര്‍ മലപ്പുറം, ജീവ സ്പര്‍ശം മീഡിയ കണ്‍വീനര്‍ പികെ ഇസ്ഹാഖ്, മീഡിയ വിങ് കണ്‍വീനര്‍ ആഷിക് തോടന്നൂര്‍, വോളണ്ടിയര്‍ കണ്‍വീനര്‍ സിദ്ധിക്ക് അദ്‌ലിയ, മലബാര്‍ ഗോള്‍ഡ് റീജിണല്‍ മാര്‍ക്കറ്റിംഗ് ഹംദാന്‍ കാസര്‍ഗോഡ് എന്നിവര്‍ പങ്കെടുത്തു.









