ദാറുല്‍ ഈമാന്‍ മദ്രസ വാര്‍ഷികം ഇന്ന് (വെള്ളി)

മനാമ:ദാറുൽ ഈമാൻ കേരള വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന മദ്രസകളുടെ വാർഷിക ആഘോഷ പരിപാടി ഇന്ന് നടക്കുമെന്ന് സംഘാടക സമിതി കൺവീനർ എ.എം ഷാനവാസ് അറിയിച്ചു. ഈസ ടൗണിലെ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വൈകിട്ട് 3:30 മുതൽ കലാപരിപാടികൾക്ക് തുടക്കമാവും. വാര്‍ഷികാഘോഷ പരിപാടി വിജയിപ്പിക്കുന്നതിന് സ്വാഗത സംഘം രൂപവത്കരിക്കുകയും ഒരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.

വാര്‍ഷിക പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ആദരം, ഏഴാം ക്ലാസ് പൂർത്തിയായ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം, ഉദ്ഘാടന പരിപാടി, വിദ്യാര്‍ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികള്‍ എന്നിവ നടക്കും. ഒപ്പന, ദഫ്, കോല്‍കളി, മൈമിങ്, ചിത്രീകരണം, അറബി പ്രസംഗം, ഇംഗ്ളീഷ് പ്രസംഗം, മാപ്പിളപ്പാട്ട്, സംഘഗാനം, വട്ടപ്പാട്ട്, കിച്ചന്‍ മ്യൂസിക്, അറബിക് ഫ്യൂഷന്‍, വില്‍പാട്ട് തുടങ്ങി കുടുംബങ്ങള്‍ക്ക് ഒന്നിച്ചാസ്വദിക്കാന്‍ കഴിയുന്ന ആകർഷക പരിപാടികളാണ് മദ്രസാ വിദ്യാർഥി – വിദ്യാർഥിനികൾ അവതരിപ്പിക്കുക.

വിദ്യാര്‍ഥികള്‍ തന്നെ പരിപാടിയുടെ അവതാരകരാകുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. വാർഷികത്തിന് ശേഷം ജൂലൈ അഞ്ചു മുതൽ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്‌മിഷൻ ആരംഭിക്കുമെന്നും ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു. കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷനും 3406973, 34026136 എന്നീ നമ്പറു കളില്‍ ബന്ധപ്പെടാവുന്നതാണ്.