മനാമ: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് മുന്നണി നേടിയ ഐതിഹാസികമായ വിജയം ഐവൈസി ഇന്റര്‍നാഷണല്‍ ബഹ്റൈന്‍ മനാമയില്‍ മധുരം വിതരണം ചെയ്തു കൊണ്ട് ആഘോഷിച്ചു. യുഡിഎഫ് മുന്നണി നേടിയ വിജയം ഇടത് ദുര്‍ഭരണത്തിനെതിരെയുള്ള സാധാരണക്കാരായ ജനങ്ങളുടെ വിധിയെഴുത്താണെന്നും വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരാന്‍ പോകുന്നു എന്നതിന്റെ ശക്തമായ സൂചനയാണെന്നും ഐവൈസി ബഹ്റൈന്‍ ഭാരവാഹികള്‍ പറഞ്ഞു.
ചെയര്‍മാന്‍ നിസാര്‍ കുന്നംകുളത്തിങ്ങല്‍, വൈസ് ചെയര്‍മാന്‍ സല്‍മാനുല്‍ ഫാരിസ്, ജനറല്‍ സെക്രട്ടറി റംഷാദ് അയിലക്കാട്, മുഹമ്മദ് റസാഖ്, ഷാഹിദ് അരിക്കുഴിയില്‍, സുബിനാസ്, ഷാസ് പോക്കുട്ടി, ഷൈജാസ്, മുസ്തഫ കൊരട്ടിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.









