കെഎംസിസി ബഹ്റൈന്‍ കോഴിക്കോട് ജില്ലാ വനിതാ വിംഗ് പ്രവര്‍ത്തനോദ്ഘാടനം നടത്തി

New Project (35)

മനാമ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക ഇടപെടലുകളും ശക്തിപ്പെടുത്തുന്നതിനായി കെഎംസിസി ബഹ്റൈന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിതാ വിംഗ് ഔപചാരികമായി പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടനം കെഎംസിസി ബഹ്റൈന്‍ വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് മാഹിറ ഷമീര്‍ നിര്‍വഹിച്ചു. ജില്ലാ വനിതാ വിംഗ് പ്രസിഡന്റ് സുബൈദ പികെസി അധ്യക്ഷത വഹിച്ചു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട വനിതാ വിംഗ് പ്രസിഡന്റ് മാഹിറ ഷമീറിനെയും, സെക്രട്ടറി ജസീല സഹീറിനെയും ചടങ്ങില്‍ ആദരിച്ചു. അതോടൊപ്പം കെഎംസിസി സ്റ്റുഡന്റ്സ് വിംഗ് സംഘടിപ്പിച്ച മഹര്‍ജാന്‍ 2K25 മത്സരത്തില്‍ പ്രഥമ ട്രോഫി കരസ്ഥമാക്കിയ കോഴിക്കോട് ജില്ലാ ടീമിനും ആദരവു നല്‍കി.

സംഘടനയുടെ ഭാവി പ്രവര്‍ത്തനരേഖ ഓര്‍ഗനൈസിങ് സെക്രട്ടറി തസ്ലീന സലീം അവതരിപ്പിച്ചു. വനിതാശാക്തീകരണവും പങ്കാളിത്തവും ലക്ഷ്യമാക്കി നേതൃത്വ പരിശീലനം, അടുക്കള കൃഷിയ്ക്കുള്ള പദ്ധതികള്‍, മെഹന്തി ഫെസ്റ്റ്, പാചക മത്സരം, ലളിതം മലയാളം പഠനപരിപാടി, പറവക്കള്‍ക്കായുള്ള കുടിവെള്ള വിതരണം തുടങ്ങി വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചു.

ചടങ്ങില്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷാജഹാന്‍ പരപ്പന്‍പൊയില്‍, ജനറല്‍ സെക്രട്ടറി പികെ ഇസ്ഹാഖ്, ട്രഷറര്‍ സുബൈര്‍ കെകെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജനറല്‍ സെക്രടറി ഷബാന ടീച്ചര്‍ സ്വാഗതവും ഫസീല റാഫി നന്ദിയും പറഞ്ഞു. നസീം പേരാമ്പ്ര, അഷ്റഫ് തൊടന്നൂര്‍, മുഹമ്മദ് ഷാഫി വേളം, ഹമീദ് അയനിക്കാട്, മുനീര്‍ ഒഞ്ചിയം, മുഹമ്മദ് സിനാന്‍, ലത്തീഫ് വരിക്കോളി എന്നിവര്‍ നിരവധി ഭാരവാഹികളും പങ്കെടുത്തു.

വനിതാ വിംഗ് ഭാരവാഹികളായ നസീമ നസീം മുഫ്‌സിന ഫാസില്‍, ഖൈറുന്നിസ റസാഖ്, വഹീദ ഹനീഫ, സറീന ആര്‍കെ, ഹാജറ നിസാര്‍, ഫിദ ഷമീം, റെമീന നാസര്‍, മഹജൂബ സുഹൈര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!