മനാമ: ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ബഹ്റൈന്‍ വര്‍ണശബളമായ പരിപാടികളോടെ ദേശീയ ദിനം സമുചിതമായി ആഘോഷിച്ചു. ബഹ്റൈന്‍ ദേശീയ ഗാനാലാപനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. കേക്ക് മുറിച്ചാണ് ആഘോഷം സമാപിച്ചത്. ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സല്‍മാന്‍ ഗരീബ്, കണ്‍സള്‍ട്ടന്റന്റ് അനസ്തേഷ്യസ്റ്റ് ഡോ. അഷ്റഫ് വസീര്‍ റഫായി എന്നിവര്‍ ദേശീയ ദിന സന്ദേശം നല്‍കി.
വൈസ് ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ സിയാദ് ഉമ്മറിന്റെ സന്ദേശവും ചടങ്ങില്‍ വായിച്ചു. ബഡിഎം മാനേജര്‍ സുല്‍ഫീക്കര്‍ കബീര്‍, മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവ് മുഹ്സിന മൂസ എന്നിവര്‍ അവതാരകരായി. ആഘോഷത്തിന് ഡോക്ടര്‍മാരും ജീവനക്കാരും നേതൃത്വം നല്‍കി. ആഘോഷത്തിന്റെ ഭാഗമായി ആശുപത്രി കെട്ടിടം ദീപാലംകൃതമാക്കിയിരുന്നു.
54-ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക ഓഫറുകളും ആശുപത്രി നല്‍കിയിട്ടുണ്ട്. 54 ടെസ്റ്റുകള്‍ 5.4 ദിനാറിന് ബുധനാഴ്ച വരെ നല്‍കും. കൂടാതെ ഡിസംബര്‍ 20 വരെ ലേസര്‍ ഹെയര്‍ റിമൂവല്‍ 5.4 ദിനാറിനും കണ്ണട ഫ്രെയിമുകള്‍ക്ക് 54 ശതമാനം ഡിസ്‌കൗണ്ടിലും നല്‍കുന്നുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു. ഇതോടൊപ്പം ഹെമറോയ്ഡ്സ്, ഫിസ്റ്റുല, ഫിഷര്‍ എന്നിവക്കും 54 ശതമാനം ഡിസ്‌കൗണ്ട് ഉണ്ട്.
ഹമലയിലെ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ ജനറല്‍ സര്‍ജന്‍ ഡോ. കമല കണ്ണന്‍, ഇന്റേണല്‍ മെഡിസിന്‍ സ്പെഷ്യലിസ്റ്റ് ഡോ. സയീദ് ഖാന്‍, ബ്രാഞ്ച് ഹെഡ് ഷഹഫാദ്, ജനറല്‍ ഫിസിഷ്യന്‍ ഡോ. യൂസഫ് എന്നിവര്‍ സംസാരിച്ചു.









