മനാമ: ഒഐസിസി (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈനിൽ നടന്നുവരുന്ന ‘കോഴിക്കോട് ഫെസ്റ്റി’ന്റെ ഭാഗമായി 18 വയസ് വരെയുള്ള കുട്ടികൾക്കായി ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 19 വെള്ളിയാഴ്ച രാവിലെ 8:30 മുതൽ 11 മണി വരെ സഗയ്യയിലെ ബി.എം.സി ഹാളിൽ വച്ചാണ് മത്സരങ്ങൾ നടക്കുക.
ഗ്രൂപ്പ് എ (5-8 വയസ്), ഗ്രൂപ്പ് ബി (8-11 വയസ്), ഗ്രൂപ്പ് സി (11-18 വയസ്) എന്നിങ്ങനെ പ്രായാടിസ്ഥാനത്തിൽ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ അരങ്ങേറുക. പങ്കെടുക്കുന്നവർ കൃത്യം 8:30 ന് തന്നെ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ഫൈസൽ പട്ടാണ്ടി (3936 3985), വിൻസന്റ് തോമസ് കക്കയം (3641 7134) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.









