ഫ്രൻഡ്‌സ് അസോസിയേഷൻ ദേശീയ ദിനാഘോഷം ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി

New Project (22)

മനാമ: ഫ്രൻഡ്‌സ് സോഷ്യല്‍ അസോസിയേഷന്‍ 54 മത് ബഹ്റൈൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. സൽമാനിയ കെ സിറ്റിയിൽ നടന്ന പരിപാടി അന്താരാഷ്ട്ര ഫസ്റ്റ് എയ്ഡ് ട്രെയിനർ ഹുസ്നിയ അൽ കരീമി ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകരായ സോമൻ ബേബി, ഫ്രാൻസിസ് കൈതാരത്ത്, സയ്യിദ് ഹനീഫ്, ഇ.വി രാജീവൻ, ദീപക് തണൽ, റഷീദ് മാഹി, മണിക്കുട്ടൻ, അൻവർ നിലമ്പൂർ, ഹുസൈൻ വയനാട്, ഒ.കെ കാസിം, കമാൽ മുഹ്‌യുദ്ദീൻ, അൻവർ നിലമ്പൂർ, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, ഇബ്റാഹീം ഹസൻ പൂക്കാട്ടിരി, ബദ്റുദ്ദീൻ പൂവാർ, ജമാൽ നദ്‌വി, യൂനുസ് സലീം, ലൂന ഷഫീഖ് എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്തു.

 

പരിപാടിയോടാനുബന്ധിച്ചു നടന്ന ഘോഷ യാത്രയിൽ അതിഥികൾ, ഫ്രൻഡ്‌സ് പ്രവർത്തകർ, വനിതകൾ, യൂത്ത് ഇന്ത്യ പ്രവർത്തകർ, കുട്ടികൾ തുടങ്ങിയ മുഴുവൻ പേരും അണിനിരന്നു. വൈകീട്ട് മൂന്ന് മണിക്ക് ആരംഭിച്ച കായിക മത്സരങ്ങൾ പരിപാടിക്ക് മറ്റു കൂട്ടി, നടത്തം, പിറകോട്ട് നടത്തം, പെനാൽട്ടി ഷൂട്ടൗട്ട്, പുഷ്അപ്, ചാക്കിൽ കയറി ചാട്ടം, വടം വലി എന്നിവയും വനിതകൾക്കും കുട്ടികൾക്കും പ്രത്യേകം മത്സരങ്ങളും നടന്നു. വിജയികൾക്ക് അതിഥികൾ സമ്മാനങ്ങൾ നൽകി. ഫ്രൻഡ്സ് അസോസിയേഷൻ പ്രസിഡൻ്റ് സുബൈർ എം.എം അധ്യക്ഷത വഹിച്ച പരിപാടിയിൽ ജന. സെക്രട്ടറി സഈദ് റമദാൻ നദ്‌വി സ്വാഗതമാശംസിക്കുകയും സർഗവേദി സെക്രട്ടറി സമാപനം നിർവഹിക്കുകയും ചെയ്തു.

 

സക്കീർ ഹുസൈൻ പരിപാടി നിയന്ത്രിച്ചു. മൂസ കെ ഹസൻ, ഗഫൂർ മൂക്കുതല, സിറാജ് എം.എച്ച്, സിറാജ് വെണ്ണാറോടി, ഫൈസൽ പൊന്നാനി, ജാസിർ പി.പി, മുഹമ്മദ് ശമ്മാസ്, മുഹമ്മദ് മുഹ്‌യുദ്ദീൻ, മിഷാൽ, റഷീദ സുബൈർ, ഷൈമില നൗഫൽ, നൂറ ഷൗക്കത്തലി, ഷഹീന നൗമൽ, ഫാത്തിമ സാലിഹ്, ഷാനി സക്കീർ, റസീന അക്ബർ, ഫസീല യൂനുസ്, മുർശിദ സലാം, അസ്ന, ദിൽശാദ, സാബിറ, മിൻഹ നിയാസ്, സൈഫുന്നിസ, നസീറ, ബുഷ്റ ഹമീദ്, ഷബീഹ ഫൈസൽ, അഹ് ലാം സുബൈർ, നൗർ ഹമീദ്, അഫ്നാൻ ഷൗക്കത്ത്, മെഹർ നദീറ, ലുലു അബ്ദുൽ ഹഖ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

മലർവാടി കുട്ടികൾക്കായി നടത്തിയ മത്സരങ്ങളിൽ ജൂനിയർ വിഭാഗത്തിൽ മുഹൈമിൻ മഹ് മൂദ്, അയാൻ അനീസ്, ഷാസിൽ സജീബ് എന്നിവരും സബ്ജൂനിയർ വിഭാഗത്തിൽ ആദം റഹ്‌മാൻ, നാഫിയ ബദർ, അബ്ദുൽ മന്നാൻ എന്നിവരും കിഡ്സ് വിഭാഗത്തിൽ ഇഹാൻ സൈഷ്, മെഹർ മറിയം, റാദി അഹ്‌മദ് എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കായിക മത്സരങ്ങളിൽ റിഫ ഏരിയ ഒന്നാം സ്ഥാനവും മനാമ ഏരിയ രണ്ടാം സ്ഥാനവും മുഹറഖ് ഏരിയ മൂന്നാം സ്ഥാനവും വടം വലിയിൽ യൂത്ത് ഇന്ത്യ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!