മനാമ: 54-ാമത് ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കെഎംസിസി ബഹ്‌റൈന്‍ ‘ഈദുല്‍ വതന്‍’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച ആഘോഷത്തിനോടനുബന്ധിച്ച് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബഹ്‌റൈന്‍ ആരോഗ്യ വകുപ്പുമായി സഹകരിച്ച് സല്‍മാനിയ മെഡിക്കല്‍ സെന്ററിലാണ് ക്യാമ്പ് നടത്തിയത്.
25ലധികം വനിതകള്‍ രക്തം ധനം നല്‍കുന്നതിന് എത്തിയത് ശ്രദ്ധേയമായിരുന്നു. ‘അന്നം തരുന്ന നാടിന്ന് ജീവ രക്തം സമ്മാനം’ എന്ന പേരില്‍ 200 ലധികം പേര്‍ രക്തം നല്‍കി ബഹ്‌റൈനോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. 2009 ല്‍ ആരംഭിച്ച കെഎംസിസിയുടെ ‘ജീവസ്പര്‍ശം’ രക്തധാന ക്യാമ്പില്‍ ഇതിനോടകം സ്വദേശികളും വിദേശികളുമടക്കം 7000ത്തിലധികം പേര്‍ പങ്കാളികളായി.
രാവിലെ 7 മണിക്ക് ആരംഭിച്ച രക്തദാന ക്യാമ്പ് ഉച്ചക്ക് 1 മണി വരെ നീണ്ടുനിന്നു. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് ആയിരുന്നു ക്യാമ്പിന്റെ സഹകാരി. രക്തദാനത്തിന്റെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണെന്നും ഓരോ മനുഷ്യ ജീവനുകളുടെയും രോഗപ്രതിരോധ ഘട്ടങ്ങളില്‍ രക്തത്തിനുള്ള പ്രസക്തിയെ കുറിച്ചും സ്വമേധയ രക്ത ദാനം നിര്‍വ്വഹിക്കുവാന്‍ തയ്യാറാവുന്ന രീതിയിലേക്കുള്ളപ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് കെ എംസിസി ബഹ്‌റൈന്‍ സംസ്ഥാന നേതാക്കള്‍ പ്രഖ്യാപിച്ചു.
അടിയന്തിര ഘട്ടങ്ങളില്‍ രക്തദാനം നിര്‍വ്വഹിക്കുന്നതിനായി രക്തദാന ഡയറക്ടറിയുടെ സേവനം 24 മണിക്കൂറും ലഭ്യമാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം ഹസന്‍ ഈദ് ബുഖാമസ്, വടകര എംഎല്‍എ കെകെ രമ തുടങ്ങിയ പ്രമുഖരും ബഹ്റൈനിലെ സമൂഹിക സംസ്‌കാരിക സംഘടനാ പ്രതിനിധികളും ക്യാമ്പ് സന്ദര്‍ശിച്ചു.
കെഎംസിസി ആക്റ്റിംഗ് പ്രസിഡന്റ് എപി ഫൈസല്‍, കെഎംസിസി ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങര, ഓര്‍ഗനൈസിങ് സെക്രട്ടറി ഗഫൂര്‍ കൈപ്പമംഗലം, സംസ്ഥാന ഭാരവാഹികളായ, എന്‍കെ അബ്ദുല്‍ അസീസ്, സലീം തളങ്കര, റഫീഖ് തോട്ടക്കര, ഷഹീര്‍ കാട്ടാംവള്ളി, ഫൈസല്‍ കോട്ടപ്പള്ളി, അഷ്റഫ് കാട്ടില്‍പീടിക, എസ്‌കെ നാസ്സര്‍, മലബാര്‍ ഗോള്‍ഡ് പ്രതിനിധി മുഹമ്മദ് ഹംദാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഒകെ കാസിം, ഉമ്മര്‍ കൂട്ടിലങ്ങാടി, പികെ ഇസ്ഹാഖ്, വനിത വിംഗ് പ്രസിഡന്റ് മാഹിറ ഷമീര്‍, ജനറല്‍ സെക്രട്ടറി അഫ്‌റ, കെആര്‍ ശിഹാബ്, മുനീര്‍ ഒഞ്ചിയം, മുഹമ്മദ് ഷാഫി വേളം, മഹമൂദ് പെരിങ്ങത്തൂര്‍, ഇര്‍ഷാദ് തെന്നട, അലി അക്ബര്‍, നൗഫല്‍ പടിഞ്ഞാറങ്ങാടി, സഹല്‍ തൊടുപുഴ, അച്ചു പൂവല്‍, റഫീഖ് കുന്നത്ത്, അഷ്റഫ് ടിടി, സിദ്ദീഖ് നടുവണ്ണൂര്‍, മുത്തലിബ്, ആഷിക് തോടന്നൂര്‍, ഷമീര്‍ ജിദാഫ്സ്, റിയാസ് ഓമാനൂര്‍, സത്താര്‍ ഉപ്പള, അഷ്റഫ് തോടന്നൂര്‍, റിയാസ് വികെ, നസീര്‍ ഇഷ്ടം, ഷഫീക് പാലക്കാട്, നസീം തെന്നട, റഷീദ് ആറ്റൂര്‍, അഷ്റഫ് നരിക്കോടന്‍, ഹമീദ് കരിയാട്, അന്‍സീഫ് തൃശൂര്‍, റഫീഖ് റഫ, ടിടി അഷ്റഫ്, നിഷാദ് വയനാട്, സഫീര്‍ വയനാട്, ജഹാന്‍ഗീര്‍, മൊയ്ദീന്‍, ഷംസീര്‍, മഹറൂഫ് മലപ്പുറം, റഫീഖ് നാദാപുരം, സിദീക് അദ്‌ലിയ, മുഹമ്മദ് അനസ് നാട്ടുകല്‍, അന്‍സാര്‍ ചങ്ങലീരി, കാസിം കോട്ടപ്പള്ളി, ഷൗക്കത്ത് കൊരങ്കണ്ടി, ഹുസൈന്‍ വയനാട്, ഹമീദ് വാണിമേല്‍ കുഞ്ഞമ്മദ്, ബഷീര്‍, റഫീഖ് തോടന്നൂര്‍, ഷാഫി കോട്ടക്കല്‍, ഷഹീന്‍ മലപ്പുറം, ഹാഷിര്‍ കഴുങ്ങില്‍, മുസ്തഫ സുറൂര്‍, അഷ്റഫ് കാപ്പാട്, മജീദ് കാപ്പാട്, ഹമീദ് അയനിക്കാട്, നാസര്‍ മുല്ലാളി എന്നിവര്‍ നേതൃത്വം നല്‍കി. അബ്ദുറസാഖ് നദ്വി പ്രാര്‍ത്ഥന നടത്തി. അബ്ദുല്‍ അസീസ് നന്ദി പറഞ്ഞു.









