മനാമ: തദ്ദേശ തെരഞ്ഞെടുപ്പിലെ ബഹ്‌റൈന്‍ ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി വിജയാഹ്ലാദം സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീജിത്ത് പനായി സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ കെപി അധ്യക്ഷത വഹിച്ചു. ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂര്‍ ഉണ്ണികുളം കേക്ക് കട്ട് ചെയ്ത് ഒഐസിസി ബഹ്‌റൈന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബോബി പാറയിലിന് നല്‍കി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഒഐസിസി ദേശീയ ജനറല്‍ സെക്രട്ടറി മനു മാത്യു, ദേശീയ ജനറല്‍ സെക്രട്ടറി പ്രദീപ് പികെ മേപ്പയൂര്‍, വൈസ് പ്രസിഡന്റുമാരായ ഗിരീഷ് കാളിയത്ത്, സിന്‍സണ്‍ ചാക്കോ പുലിക്കോട്ടില്‍, സെക്രട്ടറിമാരായ രഞ്ജന്‍ കച്ചേരി, റിജിത് മൊട്ടപ്പാറ, കോഴിക്കോട് ജില്ല ആക്ടിംഗ് പ്രസിഡന്റ് ബിജു ബാല്‍ സികെ, വൈസ് പ്രസിഡന്റ് കുഞ്ഞമ്മദ് കെപി, സെക്രട്ടറി മുബീഷ് കോക്കല്ലൂര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
സെക്രട്ടറിമാരായ അഷ്‌റഫ് പുതിയപാലം, വാജിദ് എം, പ്രവില്‍ദാസ് പിവി, മുനീര്‍ പേരാമ്പ്ര, ഭാരവാഹികളായ സുബിനാസ് കിട്ടു, ഷൈജസ് ആലോകാട്ടില്‍, അസീസ് ടിപി, സുരേഷ് പിപി, അസീസ് പേരാമ്പ്ര, സുരേഷ് പാലേരി, സന്ധ്യ രഞ്ജന്‍, സൂര്യ റിജിത്ത്, മജീദ് ടിപി, രാജീവന്‍, അബ്ദുല്‍സലാം മുയ്‌പ്പോത്, മുസ്തഫ കാപ്പാട്, മണ്ഡലം പ്രസിഡന്റ് ഫാസില്‍ കൊയിലാണ്ടി, കൊയിലാണ്ടി മണ്ഡലം സെക്രട്ടറി ബിജു കൊയിലാണ്ടി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ഷാജി പിഎം നന്ദി രേഖപ്പെടുത്തി.









