മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ഇസ ടൗണ്‍ കാമ്പസില്‍ ബഹ്റൈന്‍ ദേശീയ ദിനം സാംസ്‌കാരിക പരിപാടികളോടെ ആഘോഷിച്ചു. രാജ്യത്തോടുള്ള സ്‌കൂളിന്റെ ആഴമേറിയ ബന്ധവും സമൂഹത്തിനുള്ളില്‍ സാംസ്‌കാരിക ഐക്യം വളര്‍ത്തിയെടുക്കുന്നതിനുള്ള പ്രതിബദ്ധതയും ഈ ചടങ്ങില്‍ പ്രതിഫലിച്ചു.
സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യന്‍, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹന്‍, പ്രിന്‍സിപ്പല്‍ വിആര്‍ പളനിസ്വാമി, സീനിയര്‍ സ്‌കൂള്‍ അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി സതീഷ്, സ്റ്റാഫ് പ്രതിനിധി പാര്‍വതി ദേവദാസ്, അറബിക് വിഭാഗം മേധാവി സഫ അബ്ദുള്ള ഖംബര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ദേശീയ പതാക ഉയര്‍ത്തിയതോടെയും തുടര്‍ന്ന് ദേശീയ ഗാനാലാപനത്തോടെയും പരിപാടി ആരംഭിച്ചു. വിശുദ്ധ ഖുര്‍ആന്‍ പാരായണവും നടന്നു. അറബി വിഭാഗം മേധാവി സഫ അബ്ദുള്ള ഖംബര്‍ സ്വാഗതം പറഞ്ഞു. 4, 5 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ ഊര്‍ജ്ജസ്വലമായ നൃത്തം അവതരിപ്പിച്ചു. മറ്റുള്ളവര്‍ ബഹ്റൈന്റെ ചരിത്രത്തെയും പാരമ്പര്യങ്ങളെയും ആഘോഷിക്കുന്ന കവിതകള്‍ ചൊല്ലി.
സംസ്‌കാരിക പരിപാടിയുമായി ബന്ധപ്പെട്ട അല്‍ ജല്‍വയുടെ പരമ്പരാഗത അവതരണം കാണികളെ ആകര്‍ഷിച്ചു. ദേശീയ ഗാന ആലാപനം, ബഹ്റൈന്‍ സംസ്‌കാരത്തെ ചാരുതയോടും സര്‍ഗ്ഗാത്മകതയോടും കൂടി പ്രദര്‍ശിപ്പിക്കുന്ന ദൃശ്യപരമായി ശ്രദ്ധേയമായ ഒരു ഫാഷന്‍ ഷോ എന്നിവയും പരിപാടിയില്‍ ഉള്‍പ്പെടുന്നു. അധ്യാപകരെയും ജീവനക്കാരെയും അവരുടെ സമര്‍പ്പണത്തിനും സേവനത്തിനും ആദരിച്ചു.
സഫ അബ്ദുല്ല കംബര്‍, ഇമാന്‍ മന്‍സൂര്‍, അഹ്ലം മന്‍സൂര്‍, മലക്ക്, വദീഅ, സക്കീന മലാഹ്, സാദിഖ മലാഹ്, സൈനബ, ഫാത്തിമ, മറിയം അബ്ദുല്‍വഹാബ്, സഹ്റ അല്‍ സഫൂര്‍, സഹ്റ, നബ, കരീമ, വിദാദ്, ആസിയ അല്‍-ഹയ്കി, മാസുമാ, വാജിഹ, ദുആ, നൂര്‍, സാറ, ഫഹീമ ബിന്‍ റജബ് എന്നിവരെയാണ് ആദരിച്ചത്. വിദ്യാര്‍ത്ഥികളായ സൈനബ് അലി അല്‍ സഫര്‍, ബനീന്‍ അബ്ദുല്ല അല്‍ സയെഗ് എന്നിവര്‍ അവതാരകരായിരുന്നു.
സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യന്‍, അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹന്‍, പ്രിന്‍സിപ്പല്‍ വിആര്‍ പളനിസ്വാമി, സീനിയര്‍ സ്‌കൂള്‍ & അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി സതീഷ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു.









