bahrainvartha-official-logo
Search
Close this search box.

കേരളത്തിൽ നിപ്പ വൈറസ് എത്തിയത് വവ്വാലുകളിൽ നിന്നു തന്നെ; പുണെ ലാബിൽ സ്ഥിരീകരണം

bats

ഡൽഹി: കേരളത്തിൽ രണ്ടാംഘട്ടത്തിലും നിപ്പ വൈറസ് എത്തിയത് പഴംതീനി വവ്വാലുകളിൽ നിന്നാണെന്ന് സ്ഥിരീകരണം. നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വവ്വാലുകളില്‍നിന്ന് ശേഖരിച്ച 36 സാമ്പിളുകളില്‍ 12 എണ്ണത്തില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ലോക്‌സഭയെ അറിയിച്ചതാണ് ഇക്കാര്യം.

രണ്ടാം ഘട്ടത്തിൽ കേരളത്തിൽ ഒരാൾക്കു മാത്രമാണ് നിപ്പ സ്ഥിരീകരിച്ചത്. അൻപതോളം പേരെ നിരീക്ഷിച്ചതിൽ ആർക്കും നിപ്പയില്ല. വൈറസ് ബാധിച്ചയാളുമായി അടുത്തിടപഴകിയ 330 പേരെ നിരീക്ഷണ വിധേയമാക്കി. എന്നാല്‍, ഒരാളില്‍പോലും വൈറസ് ബാധ കണ്ടെത്താനായില്ല. ജൂണ്‍ ആദ്യവാരമാണ് എറണാകുളം ജില്ലയിലെ വിദ്യാർത്ഥിക്ക് നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഇതിനു പിന്നാലെ നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വവ്വാലുകളില്‍നിന്ന് സാമ്പിള്‍ ശേഖരിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. തുടര്‍ന്ന് 36 സാമ്പിളുകള്‍ ശേഖരിച്ചവയിലാണ് 12 എണ്ണത്തില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

2001 ലും 2007 ലും പശ്ചിമ ബംഗാളിലും 2018 ലും 19 ലും കേരളത്തിലുമാണ് നിപ വൈറസ് ബാധ കണ്ടെത്തിയത്. 2001 ല്‍ പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ 45 പേര്‍ നിപ്പ വൈറസ് ബാധിച്ചു മരിച്ചിരുന്നു. 2007 ല്‍ ബംഗാളിലെ നാദിയ ജില്ലയില്‍ നിന്ന് അഞ്ച് മരണം റിപ്പോര്‍ട്ടു ചെയ്തു. 2018 ല്‍ കേരളത്തിലെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്നായി 17 മരണങ്ങളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ഈ വര്‍ഷം കേരളത്തില്‍നിന്ന് മരണങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!