യമനിലെ ഹൂതി ശക്തികേന്ദ്രങ്ങളില്‍ അറബ് സഖ്യസേന  ആക്രമണം നടത്തി

atta

റിയാദ്: സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന യമനിലെ ഹൂതി ശക്തികേന്ദ്രങ്ങളില്‍ ആക്രമണം നടത്തി. യമനിലെ ഹുദൈദ പ്രവിശ്യയുടെ വടക്കന്‍ പ്രദേശങ്ങളിലാണ് വെള്ളിയാഴ്ച ആക്രമണം നടത്തിയത്. ഹൂതികളുടെ അഞ്ച് ബോട്ടുകള്‍ സഖ്യസേന തകര്‍ത്തു. ചെങ്കടലിലെ വാണിജ്യപാതയില്‍ അന്താരാഷ്ട്ര ചരക്ക് ഗതാഗതത്തിന് ഭീഷണിയാവുന്ന ആക്രമണം നടത്താന്‍ ഹൂതികള്‍ തയ്യാറാക്കിയവയാണ് ഈ ബോട്ടുകളെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി സിവിലിയന്‍ പ്രദേശങ്ങള്‍ ഉപയോഗിക്കുകയും സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഹൂതികള്‍ക്ക് പിന്തുണ നല്‍കുന്ന ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുകളുടെ തന്ത്രങ്ങളാണിവ. ഹുദൈദ പ്രവിശ്യയെ ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താനുള്ള കേന്ദ്രമായി ഹൂതികള്‍ ഉപയോഗിക്കുകയാണ്. ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ അറബ് സഖ്യസേനയ്ക്ക് എല്ലാ അവകാശങ്ങളുമുണ്ടെന്നും തുര്‍കി അല്‍ മാലികി വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!