മനാമ: ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഐവൈസിസി) ബഹ്റൈന്‍ മുഹറഖ് ഏരിയ കമ്മറ്റിയുടെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള കണ്‍വന്‍ഷനും ഡിസംബര്‍ 26 (ഇന്ന്) വെള്ളിയാഴ്ച നടക്കും. മുഹറഖ് റൂയാന്‍ ഫാര്‍മസിക്ക് സമീപം പ്രത്യേകം സജ്ജീകരിച്ച ഓഡിറ്റോറിയത്തില്‍ രാത്രി 7.30 നാണ് കണ്‍വന്‍ഷന്‍.
ഇന്ത്യക്ക് പുറത്ത് രൂപംകൊണ്ട ആദ്യ കോണ്‍ഗ്രസ് യുവജന സംഘടനയായ ഐവൈസിസി ബഹ്റൈന്‍ വര്‍ഷംതോറും ഭാരവാഹികളെ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കുന്ന രീതിയാണ് സംഘടന പിന്തുടരുന്നത്. ഇതിനോടകം തന്നെ ബഹ്റൈനിലെ വിവിധ ഏരിയകളില്‍ പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനുള്ള കണ്‍വന്‍ഷനുകള്‍ സജീവമായി നടന്നുവരികയാണ്.
എല്ലാ ഏരിയകളിലെയും തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ഐവൈസിസി ബഹ്റൈന്റെ പുതിയ ദേശീയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനുള്ള ദേശീയ കണ്‍വെന്‍ഷന്‍ നടക്കും. മുഹറഖ് ഏരിയ കണ്‍വന്‍ഷനില്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിക്കുകയും ചര്‍ച്ചകള്‍ക്ക് ശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്യും.
വരും വര്‍ഷങ്ങളില്‍ ഏരിയയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിനും പ്രവാസി യുവജനങ്ങള്‍ക്കിടയില്‍ സംഘടനയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള കര്‍മ്മപദ്ധതികള്‍ക്കും കണ്‍വന്‍ഷന്‍ രൂപം നല്‍കും. ഐവൈസിസി ദേശീയ കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ ദേശീയ കമ്മിറ്റി പ്രതിനിധികളും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അംഗങ്ങളും കണ്‍വന്‍ഷന്‍ നടപടികള്‍ നിയന്ത്രിക്കും.
സംഘടനയുടെ കരുത്ത് വിളിച്ചോതുന്ന മുഹറഖ് ഏരിയ കണ്‍വന്‍ഷനില്‍ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രവര്‍ത്തകരും കൃത്യസമയത്ത് തന്നെ പങ്കെടുക്കണമെന്ന് ഏരിയ കമ്മിറ്റി പ്രസിഡന്റ് മണികണ്ഠന്‍ ചന്ദ്രോത്ത് അഭ്യര്‍ത്ഥിച്ചു.









