മനാമ: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ സ്മരണാര്‍ത്ഥം ഐവൈസിസി ബഹ്റൈന്‍ മുഹറഖ് ഏരിയ കമ്മിറ്റി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മുഹറഖില്‍ നടന്ന ചടങ്ങില്‍ ഏരിയ പ്രസിഡന്റ് മണികണ്ഠന്‍ ചന്ദ്രോത്ത് അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് അനസ് റഹിം മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.
ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിലും ഉദാരവല്‍ക്കരണ നയങ്ങളിലൂടെ രാജ്യത്തെ ആധുനിക സാമ്പത്തിക ശക്തിയായി മാറ്റുന്നതിലും ഡോ. മന്‍മോഹന്‍ സിംഗ് വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ലളിതമായ ജീവിതം നയിച്ച അദ്ദേഹം മികച്ച സാമ്പത്തിക വിദഗ്ധനും ഭരണാധികാരിയുമായിരുന്നുവെന്ന് അനുസ്മരിച്ചവര്‍ അഭിപ്രായപ്പെട്ടു.
റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍, ധനമന്ത്രി എന്നീ നിലകളില്‍ അദ്ദേഹം നല്‍കിയ സേവനങ്ങളും, അഴിമതിരഹിതവും ദീര്‍ഘവീക്ഷണമുള്ളതുമായ ഭരണവും ഇന്ത്യക്ക് എന്നും മാതൃകയാണെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെന്‍സി ഗനിയുഡ്, ജോയിന്റ് സെക്രട്ടറി രതീഷ് രവി, ഗംഗന്‍ മലയില്‍, റിയാസ്, അന്‍ഷാദ് റഹിം ശിഹാബ്, സമീര്‍ കണ്ണൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.









