മനാമ: കെഎംസിസി ബഹ്‌റൈന്‍ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് നേതാവും കോഴിക്കോട് മെഡിക്കല്‍ കോളേജ് സിഎച്ച് സെന്റര്‍ സെക്രട്ടറിയും ജീവ കാരുണ്യ പ്രവര്‍ത്തകനുമായ ഷുക്കൂര്‍ തയ്യില്‍ അനുസ്മരണവും മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷനും സംഘടിപ്പിച്ചു. കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്തു.
മണ്ഡലം ആക്ടിങ് പ്രസിഡന്റ് കുഞ്ഞാലി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി പികെ ഇസ്ഹാഖ് അനുസ്മരണ പ്രഭാഷണവും പ്രവര്‍ത്തന പദ്ധതികള്‍ വിശദീകരണവും നടത്തി. സീനിയര്‍ നേതാവ് കരീം മാസ്റ്റര്‍ സംസാരിച്ചു. സാമൂഹിക രംഗത്തും സംഘടനാ പ്രവര്‍ത്തനങ്ങളിലും ഷുക്കൂര്‍ തയ്യില്‍ നല്‍കിയ സംഭാവനകള്‍ നേതാക്കള്‍ അനുസ്മരിച്ചു.
സമൂഹത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനത്തെയും മുസ്ലിം ലീഗ് പ്രസ്ഥാനത്തോടുള്ള അദ്ദേഹത്തിനുണ്ടായിരുന്ന പ്രതിബദ്ധതയും നേതാക്കള്‍ അനുസ്മരിച്ചു. ഈത്തപ്പഴം ചലഞ്ച് മണ്ഡലം തല ഉദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി ശസുദ്ദീന്‍ വെള്ളികുളങ്ങരയും അല്‍ അമാന സുരക്ഷ സ്‌കീം ഉദ്ഘാടനം ജില്ലാ ജനറല്‍ സെക്രട്ടറി പികെ ഇസ്ഹാഖു നിര്‍വ്വഹിച്ചു.
മണ്ഡലം ജനറല്‍ സെക്രട്ടറി റസാഖ് കായണ്ണ സ്വാഗതവവും ഓര്‍ഗനൈസിങ് സെക്രട്ടറി റാഷിദ് പൂനത്ത് നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ റാഷിദ് വിപി, റാഷിദ് പിവി, ബക്കര്‍ നടുവണ്ണൂര്‍, ഷൗക്കത്തലി അത്തോളി, താജ്ജുദ്ദീന്‍ പൂനത്ത്, ഫൈസല്‍ കൂനഞ്ചേരി, റംഷാദ് കൂരാചൂണ്ട് എന്നിവര്‍ നേതൃത്വം നല്‍കി.









