മനാമ: ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഐവൈസിസി) ബഹ്‌റൈന്‍ മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലീഡര്‍ കെ കരുണാകരന്‍, പിടി തോമസ് അനുസ്മരണ സമ്മേളനവും സംഘടനാ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനും സംഘടിപ്പിക്കുന്നു. ഡിസംബര്‍ 28 ഞായറാഴ്ച രാത്രി 7:30 ന് മനാമയിലെ എംസിഎംഎ ഹാളിലാണ് പരിപാടി.
കേരളത്തിന്റെ വികസന ഭൂപടം വരച്ചുചേര്‍ത്ത ഭരണാധികാരിയായ കെ കരുണാകരന്റെയും, പരിസ്ഥിതി-സാമൂഹിക വിഷയങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച പിടി തോമസിന്റെയും ഓര്‍മകള്‍ പുതുക്കുക എന്നതാണ് അനുസ്മരണത്തിന്റെ ലക്ഷ്യം. ഐവൈസിസി സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഏരിയ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനും ഇതോടൊപ്പം നടക്കും.
ഐവൈസിസിയുടെ വരാനിരിക്കുന്ന പ്രവര്‍ത്തന പരിപാടികള്‍ക്ക് കണ്‍വന്‍ഷന്‍ രൂപരേഖ തയ്യാറാക്കും. തുടര്‍ന്ന് അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഏരിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ദേശീയ സമ്മേളനം വിളിച്ചുചേര്‍ത്ത് പുതിയ ദേശീയ ഭാരവാഹികളെയും അടുത്ത ഒരു വര്‍ഷത്തേക്ക് തെരഞ്ഞെടുക്കുന്നതാണ്. വര്‍ഷാവര്‍ഷം കമ്മിറ്റി മാറുന്ന ജനാധിപത്യ രീതിയാണ് 13 വര്‍ഷമായി സംഘടന പിന്തുടരുന്നത്.
പ്രവാസലോകത്തെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ കരുത്ത് വിളിച്ചോതുന്ന ചടങ്ങില്‍ ഐവൈസിസിയുടെ കേന്ദ്ര-ഏരിയ നേതാക്കള്‍ സംബന്ധിക്കും. മനാമ ഏരിയയിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ഏരിയ പ്രസിഡന്റ് റാസിബ് വേളം, ജനറല്‍ സെക്രട്ടറി ഷിജില്‍ പെരുമാച്ചേരി, ട്രഷറര്‍ ഹാരിസ് മാവൂര്‍ എന്നിവര്‍ അറിയിച്ചു.









