മനാമ: ഒഐസിസി (ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബഹ്‌റൈനില്‍ നടന്നുവരുന്ന ‘കോഴിക്കോട് ഫെസ്റ്റി’ന്റെ ഭാഗമായി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ജനുവരി 2 വെള്ളിയാഴ്ച ആലിയിലെ ഗ്രൗണ്ടില്‍ വെച്ചാണ് മത്സരങ്ങള്‍ നടക്കുക.
ഹാര്‍ഡ് ടെന്നീസ് ബോള്‍ ഉപയോഗിച്ചുള്ള ടൂര്‍ണമെന്റില്‍ ബഹ്റൈനിലെ 8 പ്രമുഖ ടീമുകള്‍ക്കാണ് മത്സരിക്കാന്‍ അവസരം. മത്സരങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി കണ്‍വീനര്‍ അഷ്‌റഫ് പുതിയപാലം (39116392), ജോയിന്‍ കണ്‍വീനര്‍ ഷൈജാസ് ആലോംകാട്ടില്‍ (33924002) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.









