കെ കരുണാകരന്‍, പിടി തോമസ് അനുസ്മരണം മനാമയില്‍ സംഘടിപ്പിച്ചു

New Project (21)

മനാമ: ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഐവൈസിസി) മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലീഡര്‍ കെ കരുണാകരന്‍, പിടി തോമസ് അനുസ്മരണ സമ്മേളനം മനാമയിലെ എംസിഎംഎ ഹാളില്‍ വെച്ച് വിപുലമായ പരിപാടികളോടെ നടന്നു. ഏരിയ പ്രസിഡന്റ് റാസിബ് വേളം അധ്യക്ഷത വഹിച്ച ചടങ്ങ് ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച രണ്ട് ജനനായകന്മാരെയും പ്രവാസി സമൂഹം സ്മരിച്ചു. ആധുനിക കേരളത്തിന്റെ വികസന ഭൂപടം വരച്ചുചേര്‍ത്ത ഭരണാധികാരിയായ കെ കരുണാകരന്റെ ഭരണപാടവത്തെയും, പരിസ്ഥിതി-സാമൂഹിക വിഷയങ്ങളില്‍ ഒരു കാലത്തും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച പിടി തോമസിന്റെ പോരാട്ടവീര്യത്തെയും കുറിച്ച് പ്രസംഗകര്‍ ചടങ്ങില്‍ സംസാരിച്ചു.

ജയഫര്‍ അലി, അന്‍സാര്‍ ടിഇ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തില്‍ ഇരുവരും നല്‍കിയ മഹത്തായ സംഭാവനകളെയും അവര്‍ പടുത്തുയര്‍ത്തിയ രാഷ്ട്രീയ മൂല്യങ്ങളെയും പ്രഭാഷകര്‍ അനുസ്മരിച്ചു. പൊതുപ്രവര്‍ത്തന രംഗത്ത് എന്നും മാതൃകയാക്കാവുന്ന വ്യക്തിത്വങ്ങളായിരുന്നു അവരെന്നും സംസാരിച്ചവര്‍ കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് നടന്ന ചടങ്ങില്‍ ദേശീയ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ദേശീയ ട്രെഷറര്‍ ബെന്‍സി ഗനിയുഡ്, ഷംഷാദ് കാക്കൂര്‍ എന്നിവ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി. ഐവൈസിസി ഏരിയ സെക്രട്ടറി ഷിജില്‍ പെരുമച്ചേരി പരിപാടിയില്‍ സ്വാഗതം ആശംസിച്ചു. ശറഫുദ്ധീന്‍ നന്ദിയും രേഖപ്പെടുത്തി. ഐവൈസിസിയുടെ പ്രമുഖ നേതാക്കളും നിരവധി പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!