മനാമ: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് 14 ഉം 15 ഉം വയസ്സുള്ള പെണ്‍കുട്ടികളെ ചൂഷണം ചെയ്ത 18 വയസ്സുള്ള പ്രതിയെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍, ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഇന്‍ സൈബര്‍സ്പേസ് യൂണിറ്റുമായി സഹകരിച്ച് സതേണ്‍ ഗവര്‍ണറേറ്റ് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി പോലീസ് ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തിയതായും മറ്റ് സുരക്ഷാ കേസുകളുമായി ഉള്‍പ്പെട്ടതായും അന്വേഷണത്തിനിടെ കണ്ടെത്തി. കേസ് പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുന്നതിനുള്ള നിയമ നടപടികള്‍ സ്വീകരിച്ചു.









