മനാമ: ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഐവൈസിസി) ബഹ്‌റൈന്‍ ഹിദ്ദ്-അറാദ് ഏരിയ കമ്മിറ്റി അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. നിതിന്‍ ചെറിയാന്‍ (പ്രസിഡന്റ്), രാജേഷ് പന്മന (സെക്രട്ടറി), ഷെറിന്‍ (ട്രഷറര്‍) എന്നിവരാണ് പുതിയ കമ്മിറ്റിയെ നയിക്കുന്ന പ്രധാന ഭാരവാഹികള്‍.
വൈസ് പ്രസിഡന്റായി റിച്ചിന്‍ ഫിലിപ്പിനെയും ജോയിന്റ് സെക്രട്ടറിയായി മനോജ് അപ്പുക്കുട്ടനെയും കണ്‍വെന്‍ഷന്‍ തിരഞ്ഞെടുത്തു. സംഘടനയുടെ വാര്‍ഷിക പുനസംഘടനയുടെ ഭാഗമായി നടന്ന ജനാധിപത്യപരമായ തിരഞ്ഞെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഏരിയ എക്‌സിക്യൂട്ടീവ് അംഗങ്ങളായി അന്‍സു എബ്രഹാം, ഷിജോ കെ.എം, നിസ്സാം കരുനാഗപള്ളി, വര്‍ഗീസ് ടി തോമസ്, ബിന്യാമിന്‍ എന്നിവരെയും യോഗം തിരഞ്ഞെടുത്തു.
കൂടാതെ, ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായി ബെന്‍സി ഗനിയുഡ്, ഷിന്റോ ജോസഫ്, റോബിന്‍ കോശി, റിയാസ് മുഹമ്മദ് എന്നിവരെയും ഹിദ്ദ്-അറാദ് ഏരിയയില്‍ നിന്ന് നിശ്ചയിച്ചിട്ടുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. വരും വര്‍ഷങ്ങളില്‍ ഏരിയയിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും പ്രവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടാനും പുതിയ കമ്മിറ്റി നേതൃത്വം നല്‍കും.









