മനാമ: ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഐവൈസിസി) ബഹ്‌റൈന്‍ ബുദയ്യ ഏരിയ കമ്മിറ്റിയുടെ അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ബുദയ്യയില്‍ നടന്ന ഏരിയ കണ്‍വെന്‍ഷനിലാണ് പുതിയ നേതൃത്വം നിലവില്‍ വന്നത്. സലിം (പ്രസിഡന്റ്), അഷറഫ് (സെക്രട്ടറി), മുഹ്‌സിന്‍ എന്‍ (ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.
റിയാസ് മായന്‍കൊടിനെ വൈസ് പ്രസിഡന്റായും സുബിന്‍ വര്‍ഗീസിനെ ജോയിന്റ് സെക്രട്ടറിയായും കണ്‍വെന്‍ഷന്‍ തിരഞ്ഞെടുത്തു. സംഘടനയുടെ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് എല്ലാ വര്‍ഷവും കൃത്യമായി ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന ഐവൈസിസിയുടെ പാരമ്പര്യം പിന്തുടര്‍ന്നാണ് ബുദയ്യയിലും പുനസംഘടന പൂര്‍ത്തിയാക്കിയത്.
മനു മോനാച്ചന്‍, മജീഷ് മാത്യു, അഫീഫ്, അമീന്‍, രജീഷ് എന്നിവര്‍ ഏരിയ എക്‌സിക്യൂട്ടീവ് അംഗങ്ങളായി പ്രവര്‍ത്തിക്കും. ദേശീയ തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ബുദയ്യ ഏരിയയില്‍ നിന്നുള്ള ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഷിബിന്‍ തോമസ്, റിനോ സ്‌കറിയ, സജീഷ് രാജ് എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.
2025-2026 വര്‍ഷത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേരിട്ടുള്ള സാന്നിധ്യത്തിലും നിയന്ത്രണത്തിലുമാണ് നടപടിക്രമങ്ങള്‍ സുതാര്യമായി പൂര്‍ത്തിയാക്കിയത്. ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടാനും, ഈ പുതിയ കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. വരും വര്‍ഷങ്ങളില്‍ കരുത്തുറ്റ നിരവധി ജീവകാരുണ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഴ്ചവെക്കുമെന്നും അവര്‍ അറിയിച്ചു.









