ഐവൈസിസി സല്‍മാനിയ ഏരിയക്ക് പുതിയ നേതൃത്വം; മുഹമ്മദ് റജാസ് പ്രസിഡന്റ്, ജസ്റ്റിന്‍ ഡേവിസ് സെക്രട്ടറി

New Project (11)

മനാമ: ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഐവൈസിസി) ബഹ്‌റൈന്‍ സല്‍മാനിയ ഏരിയ കമ്മിറ്റിയുടെ 2025-2026 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സല്‍മാനിയയില്‍ നടന്ന ഏരിയ കണ്‍വെന്‍ഷനിലാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്. മുഹമ്മദ് റജാസിനെ പ്രസിഡന്റായും, ജസ്റ്റിന്‍ ഡേവിസിനെ സെക്രട്ടറിയായും, കുമാര്‍ അഗസ്റ്റിനെ ട്രഷററായും സമ്മേളനം തിരഞ്ഞെടുത്തു.

അനില്‍ ആറ്റിങ്ങല്‍ വൈസ് പ്രസിഡന്റായും, എബിന്‍ ഡിക്രൂസ് ജോയിന്റ് സെക്രട്ടറിയായും വരും വര്‍ഷങ്ങളില്‍ ഏരിയയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. പൂര്‍ണമായും ജനാധിപത്യപരമായാണ് ഓരോ വര്‍ഷവും ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. ഏരിയ എക്‌സിക്യൂട്ടീവ് അംഗങ്ങളായി നവാസ്, ഷമീര്‍, മണി, സനു, ജോസഫ് ദേവികുളം എന്നിവരെയും, സല്‍മാനിയ ഏരിയയില്‍ നിന്നുള്ള ദേശീയ എക്‌സിക്യൂട്ടീവ് പ്രതിനിധികളായി സന്ദീപ്, ബ്ലെസ്സന്‍ മാത്യു, അനൂപ് തങ്കച്ചന്‍, സുനില്‍ കുമാര്‍, ഷബീര്‍ മുക്കന്‍, ഷഫീക് സൈഫുദ്ധീന്‍, റിച്ചി കളത്തൂരത്ത്, ഹരി ഭാസ്‌കര്‍, രഞ്ജിത്ത് പേരാമ്പ്ര എന്നിവരെയും തിരഞ്ഞെടുത്തു.

ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന്റെ സജീവമായ സാനിധ്യമായ സല്‍മാനിയ മേഖലയില്‍ സംഘടനയുടെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാനും ജീവകാരുണ്യ-സാമൂഹിക മേഖലകളില്‍ കൂടുതലായി ഇടപെടാനും പുതിയ കമ്മിറ്റി മുന്‍ഗണന നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങള്‍ ബഹ്‌റൈനിലെ യുവജനങ്ങള്‍ക്കിടയില്‍ എത്തിക്കാനും ഈ പുതിയ നേതൃത്വം മുന്നിട്ടിറങ്ങുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!